Story Dated: Thursday, February 5, 2015 02:26
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭാരതത്തിന്റെ മതേതരത്വം തകര്‍ക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്നു കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്‌ണന്‍. മോഡി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ ഡി.സിസിയുടെ ആഭിമുഖ്യത്തില്‍ ആദായനികുതി ഓഫീസിനു മുന്നില്‍ നടത്തിയ കൂട്ട ധര്‍ണ ഉദ്‌ഘാടനം ചെയ്ുയകയായിരുന്നു അവര്‍.
ഘര്‍ വാപ്പസി എന്ന മനോഹരമായ പദം ഉപയോഗിച്ച് ഹിന്ദുത്വ വര്‍ഗീയത ബി.ജെ.പി. സര്‍ക്കാര്‍ വളര്‍ത്തിക്കൊണ്ടുവരികയാണ്. മഹാത്മാ ഗാന്ധിയെ വെടിവച്ചു കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെ എന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ മഹാനായി വാഴ്‌ത്തുകയും അദ്ദേഹത്തിനുവേണ്ടി അമ്പലങ്ങളും സ്‌തൂപങ്ങളും പണിയാനും സര്‍ക്കാര്‍ തയാറായിരിക്കുകയാണ്. വര്‍ഗീയത വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണു മോഡി ഭരണത്തിനു കീഴില്‍ നടക്കുന്നത്.
ഗാന്ധിയുടെ ഘാതകര്‍ക്ക് അംഗീകാരം നല്‍കുന്ന മോഡി സര്‍ക്കാരിന്റെ കപട മുഖം ജനങ്ങള്‍ തിരിച്ചറിയും. ആര്‍.എസ്.എസും, ബി.ജെ.പിയും ഭാരതത്തിന്റെ ഉന്നമനത്തിനു മോഡിയെ പ്രധാനമന്ത്രിയാക്കണമെന്നു പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
അധികാരത്തിലേറിയ മോഡി സര്‍ക്കാര്‍ ജനദ്രോഹ നിലപാടുകളാണ് സ്വീകരിക്കുന്നത്. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ പോലും ബി.ജെ.പി. സര്‍ക്കാരിന് സാധിക്കുന്നില്ല. പെട്രോളിനും, ഡീസലിനും വില കുറയ്‌ക്കാനും സാധിച്ചിട്ടില്ല. മറ്റുള്ളവര്‍ക്കുവേണ്ടി ജീവന്‍ ത്യജിക്കുകയും അല്‍പവസ്‌ത്രധാരിയായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌ത മഹാത്മാവിനെ പുച്‌ഛിക്കുന്ന മോഡി ലക്ഷങ്ങള്‍ മുടക്കി സ്വര്‍ണനൂല്‍ കൊണ്ട് സ്വന്തം പേരു നെയ്‌തെടുത്ത കുപ്പായമാണ് ധരിക്കുന്നത്.
ഇതൊന്നും ഭാരതത്തിലെ സാധാരണക്കാര്‍ക്ക് അംഗീകരിക്കാനാവില്ല. മോഹന വാഗ്‌ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച ബി.ജെ.പി. സര്‍ക്കാരിനെ അധികം താമസിയാതെ ജനങ്ങള്‍ താഴെയിറക്കുമെന്നും സുമ ബാലകൃഷ്‌ണന്‍ കൂട്ടിച്ചേര്‍ത്തു. ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എം.പി, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്‌മണ്യന്‍, അഡ്വ. പ്രവീണ്‍ കുമാര്‍, ഡോ. ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
from kerala news edited
via IFTTT