Story Dated: Thursday, February 5, 2015 02:26
പയേ്ോളി: യുവാവിനെ സദാചാര ഗുണ്ടകള്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്തത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ചു. പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. സ്‌ത്രീകള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
പയേ്ോളി ടൗണില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പോലീസ് സ്‌റ്റേഷന്റെ പ്രധാന ഗേറ്റിനു മുന്‍പില്‍ പോലീസ് തടയുകയായിരുന്നു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ നേരിയ ഉന്തും തള്ളും നടന്നെങ്കിലും നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയായിരുന്നു. പ്രതികളെ പിടികൂടാത്തത് മുസ്ലിംലീഗിന്റെ സമ്മര്‍ദ ഫലമായാണെന്നും ഈ നില തുടര്‍ന്നാല്‍ നിയമം കൈയിലെടുക്കാന്‍ മടിക്കില്ലെന്നും ഡി.വൈ.എഫ.്‌ഐ. നേതാക്കള്‍ വ്യക്‌തമാക്കി. ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മറ്റി അംഗവും ബ്ലോക്ക് പ്രസിഡന്റുമായ സി.എം. ഷാജി മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌തു.
ബൈക്കില്‍ വന്ന സ്‌ത്രീക്കു വഴി കാണിച്ച് കൊടുത്തതിന്റെ പേരില്‍ കഴിഞ്ഞ മാസം പത്തൊന്‍പതിനാണ് മണിയൂര്‍ സ്വദേശിയായ യുവാവിനെ സദാചാരഗുണ്ടകള്‍ മര്‍ദിച്ചത്. മണിയൂര്‍ ഇല്ലത്ത് മീത്തല്‍ പ്രബിനെ (23)യാണ് ഈസ്‌റ്റ് എല്‍.പി. സ്‌കൂളിന് സമീപമുള്ള ഇളംപിലാട് പുല്ലൂരാന്‍ താഴെ റോഡില്‍ വച്ച് ഗുണ്ടകള്‍ മര്‍ദിച്ചത്.
സംഭവുമായി ബന്ധപെട്ട് തെക്കയില്‍ സാബിറിനും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേര്‍ക്കുതെിരേ പോലീസ് കേസെടുത്തെങ്കിലും പ്രതികളെ ഇതുവരെ അറസ്‌റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. സാബിര്‍ വീട്ടില്‍ ഇറക്കി തരാമെന്ന് പറഞ്ഞ് പ്രബിനെ ബൈക്കില്‍ കയറ്റി വിജനമായ സ്‌ഥലത്ത് കൊണ്ടു പോയി മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. 308 -ാം വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരേ പയേ്ോളി പോലീസ് കേസെടുത്തത്.
മാര്‍ച്ചില്‍ ഡി.വൈ.എഫ്.ഐ. മണിയൂര്‍ മേഖലാ സെക്രട്ടറി പി.വി. രതീഷ്, ബ്ലോക്ക് പ്രസിഡന്റ് കെ. മുരളി, സി.പി.എം. ലോക്കല്‍ കമ്മറ്റി അംഗം പി.കെ. രാജന്‍ എ.കെ. സജീവന്‍, എം.എസ്. ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT