'പ്രിയപ്പെട്ട നബി' ക്യാമ്പയിന്‍ സമാപനം
Posted on: 05 Feb 2015
ജിദ്ദ: ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം കേരള ഘടകത്തിന്റെ കീഴില്‍ നടന്നിരുന്ന പ്രിയപ്പെട്ട നബി ക്യാമ്പയിന്‍ സമാപനം ഫിബ്രവരി 6 ന് മക്ക ഹൈവേയില്‍ അബൂജാലയിലെ അല്‍സലാമ ഇസ്തിറാഹയില്‍ വൈകീട്ട് 5 മണി മുതല്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 170ല്‍പ്പരം കുട്ടികള്‍ സമാപനത്തില്‍ മാറ്റുരക്കും. ഖുര്‍ആന്‍ പാരായണം, ക്വിസ് മത്സരം, പ്രവാചക മദ്ഹ്ഗാനം, പ്രസംഗം എന്നീ ഇനങ്ങളില്‍ ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങള്‍. കോല്‍ക്കളി, ദഫ്മുട്ട് തുടങ്ങിയ കേരളീയ മാപ്പിള കലകളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യവും ജിദ്ദയിലെ എട്ട് ഏരിയകളില്‍ നിന്നും വാഹനസൗകര്യവും ഉണ്ടായിരിക്കും. ജിദ്ദയിലെ മത സാമൂഹിക സാംസ്‌കാരി രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT