121

Powered By Blogger

Wednesday, 4 February 2015

ക്വാറി ഉടമകളും തൊഴിലാളികളും അനിശ്‌ചിതകാല സമരത്തിലേക്ക്‌











Story Dated: Thursday, February 5, 2015 02:26


കോഴിക്കോട്‌: ചെറുകിട ഖനന മേഖലയെ തകര്‍ക്കാനും പാരിസ്‌ഥിതിക പ്രാധാന്യമുള്ള സംസ്‌ഥാനത്തിലെ ആയിരക്കണക്കിന്‌ ഏക്കര്‍ വരുന്ന കുന്നും മലകളും വിരലിലെണ്ണാവുന്ന വന്‍കിട ഖനന ലോബികളുടെ കൈപ്പിടിയിലൊതുക്കാനുമുള്ള ആസൂത്രിത നീക്കം അണിയറയില്‍ ദ്രുതഗതിയില്‍ നടക്കുന്നു. കേരളത്തില്‍ 90 ശതമാനം ക്വാറികളും പരമ്പരാഗതമായി നടത്തി വരുന്ന ചെറുകിട പെര്‍മിറ്റ്‌ ക്വാറികളാണ്‌.


ഇവ പരിസ്‌ഥിതിക്ക്‌ ആഘാതമുണ്ടാക്കാതെ ചെറിയ രീതിയില്‍ ഖനനം നടത്തുന്നത്‌. കൃഷിയോഗ്യമല്ലാത്ത തരിശായ സ്‌ഥലങ്ങളില്‍ നടത്തി വരുന്ന ഇത്തരം ക്വാറികളെ ആശ്രയിച്ച്‌ ദശലക്ഷക്കണക്കിനാളുകളാണ്‌ ഉപജീവനം മാര്‍ഗം കണ്ടെത്തുന്നത്‌. എന്നാല്‍ ഇത്തരം ചെറുകിട മേഖല പൂര്‍ണമായും തകര്‍ക്കാനുള്ള നീക്കമാണ്‌ നടക്കുന്നതെന്ന്‌ ഇതുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവര്‍ ആരോപിക്കുന്നു.


ദേശീയ ഹരിത ട്രെബ്യൂണലും സുപ്രീംകോടതിയും കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയവും ആവശ്യപ്പെടാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തി 1967 മുതല്‍ നടപ്പിലാക്കി വരുന്ന നിയമങ്ങള്‍ ബോധപൂര്‍വം അനാവശ്യ ഭേദഗതി വരുത്തി ചെറുകിടക്കാരെ അടച്ചുപൂട്ടിക്കാനാണ്‌ നീക്കം. എന്നാല്‍ ചെറുകിടക്കാരെ അടച്ചുപൂട്ടിക്കാന്‍ ശ്രമിക്കുമ്പോഴും വന്‍കിട ക്വാറികള്‍ക്കു അനുമതി നല്‍കിക്കൊണ്ടിരിക്കുകയാണ്‌ ബന്ധപ്പെട്ടവര്‍ ചെയ്ുയന്നത്‌.


കേരളത്തില്‍ പുഴ മണലിനു കൃത്രിമ ക്ഷാമമുണ്ടാക്കിയ ചില വന്‍കിട ലോബികള്‍ തന്നെയാണ്‌ കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക്‌ ഭീമമായ വില വര്‍ധനവും ക്ഷാമവും ഉണ്ടാക്കുന്നതിന്‌ പിന്നല്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ ആരോപണം ഉയരുന്നുണ്ട്‌. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച നിയമപരമായ അഞ്ച്‌ ലൈസന്‍സുകളോടും കൂടി പ്രവര്‍ത്തിച്ചു വരുന്നതും വിവിധ അഥോറിറ്റികളുടെ നിരീക്ഷണത്തോടെയുമാണ്‌ കേരളത്തിലെ പെര്‍മിറ്റ്‌ ക്വാറികള്‍ പ്രവര്‍ത്തിച്ചുവരുന്നത്‌.


പുതിയ നിയമ ഭേദഗതികള്‍ വരുന്നതോടെ ചെറുകിട ക്വാറികള്‍ പൂര്‍ണമായും അടച്ചുപൂട്ടുന്നതോടുകൂടി കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. നിരവധി തൊഴിലാളികള്‍ക്ക്‌ തൊഴില്‍ നഷ്‌ടപ്പെടുന്നതിനൊപ്പം ടിപ്പര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ബാങ്ക്‌ ലോണ്‍ എടുത്ത്‌ വാങ്ങി ഉപജീവനം കഴിക്കുന്ന ആയിരങ്ങളും ദുരിതത്തിലാവും.


കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ചും, ബാധകമല്ലാത്ത നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചും, റോയല്‍റ്റി വന്‍തോതില്‍ വര്‍ധിപ്പിച്ചും ചെറുകിട ഖനന വ്യവസായത്തിനു ചരമഗീതം കുറിച്ച്‌ ലക്ഷക്കണക്കിന്‌ തൊഴിലാളികളേയും നടത്തിപ്പുകാരേയും പട്ടിണിയിലേക്കും, ആത്മഹത്യയിലേക്കും നയിക്കുന്ന നീക്കത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറാത്ത പക്ഷം ചെറുകിട കരിങ്കല്‍ ക്വാറി, ക്രഷര്‍, ചെങ്കല്‍,കളിമണ്‍ മേഖല അടച്ചു പൂട്ടി സമരം ചെയ്യുമെന്ന്‌ ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഈ വിഷയങ്ങളുയര്‍ത്തി ആറിന്‌ കോഴിക്കോട്ട്‌ ചെറുകിട കരിങ്കല്‍ ക്വാറി,ചെങ്കല്‍ക്വാറി വ്യവസായികളുടെയും, തൊഴിലാളികളുടെയും സംസ്‌ഥാന കണ്‍വന്‍ഷന്‍ ചേരാനും തീരുമാനിച്ചിട്ടുണ്ട്‌.










from kerala news edited

via IFTTT