121

Powered By Blogger

Wednesday, 4 February 2015

മുല്ലപ്പള്ളി ബഷീറിന്റെ മരണം; ആഭ്യന്തര വകുപ്പിനെതിരെ കോണ്‍ഗ്രസ്‌











Story Dated: Thursday, February 5, 2015 02:26


വേങ്ങര: മുല്ലപ്പള്ളി ബഷീറിന്റെ മരണം ആഭ്യന്തര വകുപ്പിനെതിരെ കോണ്‍ഗ്രസ്‌ രംഗത്ത്‌. കഴിഞ്ഞ നവംബര്‍ 24 ന്‌ കക്കാട്‌ പെട്രോള്‍ പമ്പിനു സമീപം ഓടയിലാണ്‌ ബഷീറിന്റെ മൃതദേഹം കണ്ടെത്തിയത്‌. വാഹനമിടിച്ച്‌ തെറിച്ച ബഷീറിനെ വാഹനം നിര്‍ത്തി ഓടയിലേക്കു വലിച്ചിടുകയായിരുന്നുവെന്നും പറയപ്പെട്ടിരുന്നു. കേസന്വേഷിച്ച തിരൂരങ്ങാടി പോലീസിന്‌ അപകടം വരുത്തിയ വാഹനത്തെക്കുറിച്ചും വ്യക്‌തമായ സൂചന ലഭിച്ചിരുന്നതായും നാട്ടുകാര്‍ ആരോപിച്ചിരുന്നു.


എന്നാല്‍ ഭരണനേതൃത്വത്തില്‍ നിന്നുമുണ്ടായ ഇടപെടലിനെ തുടര്‍ന്നാണു അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. ആഴ്‌ചകള്‍ക്കു മുമ്പെ സര്‍വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ചെങ്കിലും പ്രവര്‍ത്തനത്തില്‍ സംതൃപ്‌തരാകാതെ കഴിഞ്ഞ ദിവസം എസ്‌.ഡി.പി.ഐ നേതൃത്വത്തില്‍ ജനകീയ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്ത്‌ ആറിന്‌ സി.ഐ ഓഫീസ്‌ നടത്താന്‍ തീരുമാനിച്ചിരുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്ന്‌ മനസ്സിലാക്കിയ കോണ്‍ഗ്രസ്‌ നേതൃത്വം സ്വന്തം വകുപ്പായ പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്‌.


ഇത്‌ രാഷ്ര്‌ടീയ നാടകത്തിന്റെ ഭാഗമാണെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്‌ വേങ്ങര മണ്ഡലം കമ്മിറ്റി എം.എ അസീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു നടപടി വൈകിയാല്‍ സി.ഐ ഓഫീസ്‌ മാര്‍ച്ചു നടത്തുമെന്ന്‌ തീരുമാനിച്ചത്‌. പി.പി സഫീര്‍ ബാബു, മണി നീലഞ്ചേരി, എ.കെ.എ നസീര്‍, ടി. അബുബക്കര്‍, കെ. ഉമ്മര്‍, ഒ.കെ വേലായുധന്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT