Story Dated: Wednesday, February 11, 2015 11:08
വാഷിങ്‌ടണ്‍: സിറിയയിലും ഇറാഖിലും കടുത്ത മനുഷ്യവകാശ ലംഘനവുമായി ബന്ധപ്പെട്ട് നിരന്തരം ചര്‍ച്ചകള്‍ സൃഷ്‌ടിക്കുന്ന ഐഎസില്‍ ചേരുന്ന് പോരാടുന്നതില്‍ 20,000 ലേറെ വിദേശികള്‍ ഉണ്ടെന്ന് യുഎസ്. പാശ്‌ചാത്യ രാജ്യങ്ങളില്‍ നിന്നുമാത്രം ആയിരത്തില്‍പ്പരം ആള്‍ക്കാര്‍ വരുന്ന ഐഎസില്‍ അമേരിക്കയില്‍ നിന്നും 150 പേരുണ്ടെന്നും മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു.
നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 90 ലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഐഎസില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും 3,400 പേരും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്റലിജന്റ്‌സ് ഏജന്‍സികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ പറഞ്ഞു. പാകിസ്‌താന്‍, അഫ്‌ഗാനിസ്‌താന്‍, ഇറാഖ്,യെമന്‍, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലെ ഭീകരസംഘടനകളിലേക്ക് വിദേശികള്‍ ചേര്‍ന്നിരുന്നതിനേക്കാള്‍ കൂടിയ നിരക്കിലാണ് ഐ.എസിലേക്ക് ചേരുന്നത്.
ഐഎസില്‍ ചേര്‍ന്ന ശേഷം മിക്കവരും സ്വന്തരാജ്യത്ത് ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നുണ്ട്. മുഹമ്മദ് നബിയെക്കുറിച്ചുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച പാരീസിലെ ചാര്‍ലി ഹെബ്‌ദോ വാരിക ആക്രമിച്ചവരില്‍ ഒരാള്‍ യെമനില്‍ ഭീകരര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നതായി അനേ്വഷണ ഉദ്യോഗസ്‌ഥര്‍ കണ്ടെത്തിയിരുന്നു. ഐഎസ് ഭീകരരുടെ തടവില്‍ അകപ്പെട്ട സന്നദ്ധ പ്രവര്‍ത്തക കെയ്‌ല ജീന്‍ മ്യുള്ളര്‍ മരിച്ചതായി യുഎസ് സ്‌ഥിരീകരിച്ചിരുന്നു.
from kerala news edited
via IFTTT