Story Dated: Wednesday, February 11, 2015 10:46
അലിഗഡ്: ലൗ ജിഹാദിനും ഘര്‍വാപ്പസിക്കും പിന്നാലെ സ്‌ഥലങ്ങള്‍ക്ക് പുനര്‍നാമകരണം ചെയ്യണമെന്ന വിഎച്ച്‌പിയുടെ ആവശ്യം വിവാദമാവുന്നു. അലിഗഡിന്റെ അന്‍പതാം വാര്‍ഷികാഘോഷവേളയില്‍ നഗരത്തിന് 'ഹരിഗഡ'് എന്ന് പുനര്‍നാമകരണം നടത്തണമെന്ന് വിഎച്ച്‌പി ആവശ്യപ്പെട്ടതാണ് ചര്‍ച്ചയാവുന്നത്.
ഹരിഗഡ് എന്നതാണ് അലിഗഡിന്റെ ശരിയായ പേരെന്നും വൈദേശിക ആക്രമണങ്ങളെ തുടര്‍ന്ന് പഴയ പേരിന്റെ പ്രസക്‌തി നഷ്‌ടപ്പെടുകയായിരുന്നുവെന്നും വിഎച്ച്‌പിയുടെ അലിഗഡ് പ്രസിഡന്റ് ദേവ് സുമന്‍ ഗോയല്‍ പറഞ്ഞു. ഇതിനുളള ആധികാരിക രേഖകള്‍ ഉണ്ടെന്നും ഗോയല്‍ അവകാശപ്പെടുന്നു.
അതേസമയം, അലിഗഡ് നേരത്തെ കോല്‍ അഥവാ കോയില്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് എന്ന അവകാശവാദവുമായി അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ ചരിത്രകാരന്‍ നദീം റിസാവി രംഗത്തുവന്നു. മുഗള്‍ ഗവര്‍ണര്‍ നജഫ് അലി ഖാന്റെ സമയത്താണ് അലിഗഡ് എന്ന പേര് നിലവില്‍ വന്നതെന്നും റിസാവി പറയുന്നു.
എന്നാല്‍, വിഷയം ഗൗരവതരമായി കൈകാര്യം ചെയ്യാനാണ് വിഎച്ച്‌പിയുടെ ശ്രമം. ഹരിഗഡ് എന്ന പേരില്‍ നഗരത്തിലുടനീളം ബാനറുകള്‍ പതിച്ചും ഹരിഗഡ് എന്ന പേരുപയോഗിച്ച് നഗരത്തിലേക്ക് കത്തുകള്‍ അയച്ചും പഴയ പേര് വിസ്‌മൃതിയിലാക്കാനാണ് നീക്കം.
from kerala news edited
via IFTTT