Story Dated: Tuesday, February 10, 2015 02:44
യോണ്ടെ: കാമറൂണില്‍ ബോക്കോ ഹാറം തീവ്രവാദികള്‍ 30 ബസ് യാത്രക്കാരെ തട്ടിക്കൊണ്ടു പോയി. നൈജീരിയയുടെ അതിര്‍ത്തി നഗരത്തില്‍ നിന്നാണ് ബസ് യാത്രക്കാരെ തട്ടിക്കൊണ്ടു പോയത്. ആയുധധാരികളായി എത്തിയ ബോക്കോ ഹാറം തീവ്രവാദികള്‍ ബസ് പിടിച്ചെടുക്കുകയായിരുന്നു. യാത്രക്കാരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഞായറാഴ്‌ച ഈ മേഖലയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ 19 കാമറൂണ്‍ സൈനികര്‍ക്ക് പരുക്കേറ്റിരുന്നു. കഴിഞ്ഞ ജനുവരി ഒന്നിനും ബോക്കോ ഹാറം തീവ്രവാദികള്‍ 11 ബസ് യാത്രക്കാരെ കൊലപ്പെടുത്തിയിരുന്നു.
from kerala news edited
via IFTTT