ജിദ്ദ: ഇന്ത്യ ഫ്രറ്റേണിററി ഫോറം ജിദ്ദ കേരള ചാപ്റ്റര്‍ നടത്തിയ 'പ്രിയപ്പെട്ട നബി മാനവികതയുടെ പ്രവാചകന്‍' ക്യാമ്പയിന്‍ വിവിധ കലാമത്സരങ്ങളോടെ സമാപിച്ചു. ജിദ്ദ മക്ക ഹൈവേയിലെ ഇസ്തിറാഹ അബുജാലയില്‍ വെച്ചാണ് സമാപന പരിപാടി നടന്നത്.
കഴിഞ്ഞ ഒരു മാസമായി ഏരിയ തലങ്ങളില്‍ നടന്ന് വരുന്ന ക്യാമ്പയിനില്‍ സബ് ജൂനിയര്‍ ബോയ്‌സ് ആന്റ് ഗേള്‍സ്, ജൂനിയര്‍ ബോയ്‌സ് എന്നീ വിഭാഗങ്ങളില്‍ ഖുര്‍ആന്‍ പാരായണം, പ്രസംഗം, പ്രവാചക മദ്ഹ് ഗാനം, ക്വിസ് എന്നീ മത്സര ഇനങ്ങള്‍ ആണ് ഉണ്ടായിരുന്നത്. ഏരിയ തല മത്സരങ്ങളിലെ ഒന്ന്, രണ്ട്്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ മാറ്റുരച്ച ഫൈനല്‍ മത്സരത്തില്‍ ആണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗത്തില്‍ യാസീന്‍ സലീം (റുവൈസ്), സബ്ജൂനിയര്‍ വിഭാഗത്തില്‍ ഇസ്മയില്‍ കുഞ്ഞി മുഹമ്മദ്, മുസമ്മില്‍ സിദ്ദീഖ് എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍മാരായി ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ റുവൈസ് ഏരിയ ഓവറോള്‍ ട്രോഫി കരസ്ഥമാക്കി, മക്ക റോഡ് ഏരിയയാണ് റണ്ണേഴ്‌സ് അപ്പ്.
മുതിര്‍ന്നവര്‍ക്കായി നടത്തിയ പ്രബന്ധരചനാമത്സരത്തില്‍ ഷാഹിന സുബൈര്‍, സാബിറ സാദിഖ്, ഹസീന സൈദ് എന്നിവര്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി. മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്. ഗാനമത്സരത്തില്‍ ഉസ്മാന്‍ പാണ്ടിക്കാട്, മുഹമ്മദ് കുട്ടി അരിമ്പ്ര, മുഹമ്മദ് ഷാ ആലുവ, ഹസ്സന്‍ തലശ്ശേരി, ഹമീദ് കരുംപിലാക്കല്‍ എന്നിവര്‍ വിധികര്‍ത്താക്കളായി, മറ്റ് മത്സരങ്ങള്‍ മായിന്‍ ബാദുഷ മൗലവി, മുജീബ് ഷൊര്‍ണ്ണൂര്‍, മൊയ്തീന്‍, സുബൈര്‍ മൗലവി, അബ്ദുല്‍ റഹിമാന്‍ കുണ്ടൂര്‍, മുഹമ്മദലി വെങ്ങാട്, ഹനീഫ കിഴിശ്ശേരി, കബീര്‍ കൊോട്ടി, ഹക്കിം കണ്ണൂര്‍, മുനീര്‍ മേലാററൂര്‍ എന്നിവര്‍ നിയന്ത്രിച്ചു.
സ്റ്റുഡന്റ്‌സ് ഫ്രറ്റേണിറ്റി ഫോറത്തിന്റെ ദഫ്മുട്ട്, ഫ്രറ്റേണിറ്റി ബലദ് ഏരിയയുടെ കോല്‍ക്കളി, കിലോ 14 ഏരിയയുടെ മലബാര്‍വിപ്ലവ ദൃശ്യാവിഷ്‌കാരം എന്നിവയും കാണികള്‍ക്ക് കലാവിരുന്നായി. സമാപന പരിപാടി ഉദ്ഘാടനം ചെയ്തത് ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.മുഹമ്മദ് റാസിഖ് ആയിരുന്ന ശിക്ഷയും ശിക്ഷണവും അതിന്റേതായ അര്‍ത്ഥത്തില്‍ തന്നെ മനസ്സിലാക്കി കുട്ടികളോട് ഇടപഴകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു, ലോകമാകെ പ്രവാചകനെ പരിഹസിച്ചും പുകഴ്ത്തിയും പ്രതിലോമ
ശക്തികള്‍ അരങ്ങ് വാഴുമ്പോള്‍ പ്രവാചക സന്ദേശം ഉയര്‍ത്തിപ്പിടിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്ന് ചടങ്ങില്‍ ആശംസ പ്രസംഗം നടത്തിയ ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം പ്രസിഡ് അഡ്വ.മുനീര്‍ പറഞ്ഞു.
കുട്ടികള്‍ക്ക് തിരുനബിയുടെ ചര്യ പരിചയപ്പെടുത്തുന്നതിലൂടെ നന്മയിലേക്ക് നടത്താന്‍ ശ്രമിച്ച ഫ്രറ്റേര്‍ണിറ്റി ഫോറം ഒരുരക്ഷാകര്‍ത്താവിന്റെ നിലയിലാണ് പ്രവര്‍ത്തിച്ചതെന്ന് നസീം ജാലിയാത്ത് മലയാളം വിഭാഗം തലവന്‍ അബ്ദുല്‍ റഹിമാന്‍ ഉമരി പറഞ്ഞു. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഫ്രറ്റേര്‍ണിറ്റി ഫോറം കേരള ചാപ്റ്റര്‍ പ്രസിഡന്റ് സിറാജ് വാണിയമ്പലം പ്രവാചക ചരിത്രം പരിചയപ്പെടുത്തുമ്പോള്‍ പൊതുസമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കാന്‍ വേണ്ടി അത് വികലമാക്കാതിരിക്കാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും, പ്രവാചകന്‍ മാപ്പ് നല്‍കേണ്ടിടത്ത് മാത്രം മാപ്പ് നല്‍കുകയും, ശിക്ഷിക്കേണ്ടിടത്ത് ശിക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നും, പൊതു മാപ്പ് നല്‍കിയപ്പോള്‍ പോലും ചിലരെ അവരുടെ മുന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തിരഞ്ഞിപിടിച്ച് ശിക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം
ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍ ഫ്രറ്റേര്‍ണിറ്റി ഫോറം ജിദ്ദ റീജണല്‍ പ്രസിഡന്റ് ഷംസു മലപ്പുറം അധ്യക്ഷനായിരുന്നു. തേജസ് ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ ഉസ്മാന്‍ ഷൊര്‍ണൂര്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം വൈസ് പ്രസിഡന്റ് മുജീബ് കൊല്ലം, കാകി ത്വയ്യിബ ഹൈദരാബാദ് ട്രസ്റ്റിന്റെ ജിദ്ദ ജനറല്‍ സെക്രട്ടറി സയ്യിദ് വിഖാര്‍ എന്നിവര്‍ സംസാരിച്ചു, ഫ്രറ്റേര്‍ണിറ്റി ഫോറം കേരള ചാപ്റ്റര്‍ സെക്രട്ടറി ഷംസു കൊണ്ടോട്ടി സ്വാഗതവും, സലീം മൂവാറ്റുപുഴ നന്ദിയും പറഞ്ഞു.
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT