121

Powered By Blogger

Tuesday, 10 February 2015

കുരങ്ങുപനി ബാധിച്ച്‌ ആദിവാസി യുവതി മരിച്ചു; ജാഗ്രതാനിര്‍ദേശം നല്‍കി









Story Dated: Wednesday, February 11, 2015 10:41



mangalam malayalam online newspaper

പുല്‍പ്പള്ളി: വയനാട്ടില്‍ കുരങ്ങ്‌പനിബാധിച്ച്‌ യുവതി മരിച്ചു. വനാതിര്‍ത്തിയോട്‌ ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ ഒന്നിലെ താമസക്കാരിയായ ആദിവാസി സ്ത്രീ ഓമനയാണ്‌ മരണമടഞ്ഞത്‌. കുരങ്ങ്‌ പനിയില്‍ മരണം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട സംസ്‌ഥാനത്തെ ആദ്യ സംഭവമാണ്‌ ഇത്‌. മരണം ആരോഗ്യവകുപ്പ്‌ സ്‌ഥിരീകരിച്ചു.


അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന്‌ ഇവരെ മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരണമടയുകയായിരുന്നു. ഇതേ തുടര്‍ന്ന്‌ വനാതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. എന്നാല്‍ ഭയക്കേണ്ട സാഹചര്യം ഇല്ലെന്നും പനി നിയന്ത്രണവിധേയമാണെന്നും അസുഖം ബാധിച്ചവര്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ്‌ അറിയിച്ചിട്ടുണ്ട്‌. രണ്ടാഴ്‌ച ചികിത്സിച്ചാല്‍ പൂര്‍ണ്ണമായും മാറുന്ന അസുഖമാണിത്‌. എന്നാല്‍ ചികിത്സ തേടാതിരുന്നാല്‍ കാര്യങ്ങള്‍ മാരകമാകുമെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.


ചികിത്സ വൈകിയാല്‍ തലച്ചോറില്‍ രക്‌തസ്രാവം ഉണ്ടാകുകയും മരണത്തിന്‌ കാരണമാകുകയും ചെയ്യും. കുരങ്ങുകളില്‍ നിന്നും മനുഷ്യരിലേക്ക്‌ പകര്‍ന്ന പനിയുമായി 32 പേരാണ്‌ ഇതുവരെ ചികിത്സ തേടിയെത്തിയത്‌. ആശുപത്രിയില്‍ എത്തിയ പകുതിയോളം പേരെ ചികിത്സയ്‌ക്ക് ശേഷം വീട്ടിലേക്ക്‌ അയച്ചിട്ടുണ്ട്‌. പനിയെ തുടര്‍ന്ന് പുല്‍പ്പള്ളിയിലെ വനാതിര്‍ത്തിയില്‍ നടന്നുവന്ന തൊഴിലുറപ്പ് പദ്ധതികളിലെ പണികള്‍ നിര്‍ത്തി വെച്ചിട്ടുണ്ട്.










from kerala news edited

via IFTTT