121

Powered By Blogger

Friday, 27 December 2019

നിക്ഷേപവും ഉപഭോഗവും തിരിച്ചുപിടിക്കുക വെല്ലുവിളി -റിസർവ് ബാങ്ക് സാമ്പത്തിക സുസ്ഥിരതാ റിപ്പോർട്ട്

മുംബൈ: വളർച്ചയുടെ രണ്ടു പ്രധാനഘടകങ്ങളായ ഉപഭോഗവും സ്വകാര്യനിക്ഷേപവും തിരിച്ചുപിടിക്കുക വലിയ വെല്ലുവിളിയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ.ബി.ഐ.). വെള്ളിയാഴ്ച പുറത്തിറക്കിയ സാമ്പത്തികസുസ്ഥിരതാ റിപ്പോർട്ടിലാണ് പരാമർശം. നടപ്പുസാമ്പത്തികവർഷത്തിന്റെ രണ്ടാം പാദത്തിൽ ഉപഭോഗം കുത്തനെ കുറഞ്ഞു. വളർച്ചനിരക്ക് കുറയുന്ന സാഹചര്യത്തിൽ ഇതുകൂടിയായപ്പോൾ സ്ഥിതി രൂക്ഷമായെന്നും ആർ.ബി.ഐ. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലേക്കുള്ള മൂലധനവരവിൽ പുരോഗതിയുണ്ട്. എന്നാൽ കയറ്റുമതിമേഖലയിലെ പ്രതിസന്ധി രൂക്ഷമാണ്. ആഗോളവിപണികളിലെ മാന്ദ്യമാണ് ഇതിനുകാരണം. കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രണവിധേയമാണ്. ഇന്ത്യയിലെ ആഭ്യന്തര സാമ്പത്തികസംവിധാനം വളർച്ച കാണിക്കുന്നില്ല. 'ബ്രെക്സിറ്റ്' വൈകുന്നതും വ്യാപാര- വാണിജ്യ മേഖലകളിലെ പ്രശ്നങ്ങളും എണ്ണവിപണിയിലെ തടസ്സങ്ങളും രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളുമെല്ലാം ആഗോളവളർച്ച കുറയാൻ കാരണമായിട്ടുണ്ട്. ഇതെല്ലാംചേർന്ന് ഉപഭോക്താക്കളുടെ ആത്മവിശ്വാസം ചോർത്തി. ഇതോടെ വ്യാവസായികാന്തരീക്ഷം കലുഷമായി. നിക്ഷേപം കുറഞ്ഞു. ഈ വിഷയങ്ങൾ കൃത്യമായി ഉടൻ പരിഹരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ആഗോള സാമ്പത്തികരംഗം വീണ്ടും വഷളാകുമെന്നും ആർ.ബി.ഐ. പറയുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്ഥ സ്ഥിരതയോടെ നിൽക്കുകയാണ്. വളർച്ച മെച്ചപ്പെട്ടിട്ടില്ല. പൊതുമേഖലാ ബാങ്കുകളിൽ സർക്കാർ അധിക മൂലധനം ലഭ്യമാക്കിയതോടെ ബാങ്കിങ് മേഖല മെച്ചപ്പെട്ടിട്ടുണ്ട്. ഈ സാമ്പത്തികവർഷം പൊതുമേഖലാ ബാങ്കുകളിൽ 70,000 കോടി രൂപ മൂലധനമായി നിക്ഷേപിക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. ബാങ്കുകളുടെ കിട്ടാക്കടം 2019 സെപ്റ്റംബറിലെ 9.3 ശതമാനത്തിൽനിന്ന് 2020 സെപ്റ്റംബർ ആകുമ്പോഴേക്കും 9.9 ശതമാനമായി ഉയരാൻ സാധ്യതയുണ്ടെന്നും ആർ.ബി.ഐ. പറയുന്നു. വായ്പാ വളർച്ച കുറയുന്നതിന്റെ പശ്ചാത്തലത്തിലായിരിക്കുമിത്. സാമ്പത്തികവളർച്ചാമുരടിപ്പിന്റെ പശ്ചാത്തലത്തിൽ ബാങ്കിങ് മേഖലയിലെ വായ്പാവളർച്ച കുറയുകയാണ്. സെപ്റ്റംബറിലിത് 8.7 ശതമാനമാണ്. എന്നാൽ സ്വകാര്യബാങ്കുകളിലിത് ഇരട്ടയക്കത്തിലുണ്ട്. 16.5 ശതമാനം. തിരിച്ചടവ് മുടങ്ങുന്ന വായ്പകൾ സ്വകാര്യ- പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനമികവിനെ ബാധിക്കുന്നു. പാപ്പരത്തനിയമപ്രകാരം ഇത് ഒരു പരിധിവരെ പരിഹരിക്കാൻ ശ്രമം നടക്കുന്നതായും ആർ.ബി.ഐ. റിപ്പോർട്ടിൽ പറയുന്നു. Content Highlights:Reserve Bank of India economy

from money rss http://bit.ly/2tVYiIB
via IFTTT