121

Powered By Blogger

Wednesday, 11 February 2015

ശുംഭന്‍ പ്രയോഗം: ജയരാജനെ ശിക്ഷിച്ച നടപടി ശരിയല്ലെന്ന്‌ മാര്‍ക്കണ്ഡേയ കട്‌ജു









Story Dated: Wednesday, February 11, 2015 03:27



mangalam malayalam online newspaper

ന്യൂഡല്‍ഹി: ശുംഭന്‍ പ്രയോഗത്തിന്റെ പേരില്‍ സി.പി.എം നേതാവ്‌ എം.വി ജയരാജന്‌ തടവു ശിക്ഷ വിധിച്ച നടപടി ശരിയല്ലെന്ന്‌ മുന്‍ സുപ്രീം കോടതി ജഡ്‌ജിയും പ്രസ്‌ കൗണ്‍സില്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്‌ജു. ജയരാജനെ ശിക്ഷിച്ച നടപടി ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഇത്‌ ഒരു ജനാധിപത്യ രാഷ്‌ട്രത്തിന്‌ ഭൂഷണമല്ലെന്നും കട്‌ജു പറഞ്ഞു.


ഫെയ്‌സ്ബുക്ക്‌ പോസ്‌റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ജനാധിപത്യത്തില്‍ പ്രസിഡന്റും പ്രധാനമന്ത്രിയും മന്ത്രിമാരും ജഡ്‌ജിമാരും ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും ജനങ്ങളുടെ സേവകരാണ്‌. ജനങ്ങള്‍ക്ക്‌ അവരെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


പാതയോരത്ത്‌ പൊതുയോഗങ്ങള്‍ നടത്തുന്നത്‌ നിരോധിച്ച ജഡ്‌ജിയെ ശുംഭന്‍ എന്ന്‌ വിളിച്ചതിനെ തുടര്‍ന്നാണ്‌ ജയരാജന്‍ കോടതിയലക്ഷ്യ നടപടി നേരിട്ടത്‌. നാലാഴ്‌ച ജയില്‍ശിക്ഷ ലഭിച്ച ജയരാജന്‍ ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്‌.










from kerala news edited

via IFTTT