മൂന്നാമത് പ്രവാസി കായിക മേളയ്ക്ക് വര്‍ണ്ണാഭമായ തുടക്കം
Posted on: 11 Feb 2015
ഖത്തര്‍: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക പരിപാടികളുടെ ഭാഗമായി ഖത്തര്‍ ചാരിറ്റി മുഖ്യപ്രായോജകരാകുന്ന മൂന്നാമത് യൂത്ത് ഫോറം പ്രവാസി കായികമേളയ്ക്ക് വക്രബര്‍ വില്ലേജിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ തുടക്കമായി.
പ്രവാസി കായികമേളയുടെ രക്ഷാധികാരി വി.ടി. ഫൈസല്‍ പതാക ഉയര്‍ത്തിയതോടെ മേളയ്ക്ക് ഔപാചാരിക തുടക്കമായി. ഓര്‍ഗനൈസിങ്ങ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ എച്ച്. അബ്ദുറഹ്മാന്‍ യൂത്ത് ഫോറം പ്രസിഡന്റ് എസ്.എ. ഫിറോസ്, ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഹബിബ് റഹ്മാന്‍ കീഴ്‌ശ്ശേരി വിവിധ ടീം മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വോളിബോള്‍, കമ്പവലി, പഞ്ചഗുസ്തി, ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് എന്നിവയുടെ പ്രാഥമിക റൗണ്ട് മത്സരങ്ങളാണ് ആദ്യദിനം അരങ്ങേറിയത്. ഗ്രൂപ്പ് ഐറ്റങ്ങളുടെ ഫൈനല്‍ മത്സരങ്ങളും ട്രാക്ക് ആന്റ് ഫീല്‍ഡ് മത്സരങ്ങളും ഫിബ്രവരി 13 ന് അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വെച്ച് നടക്കും. മേളയുടെ ഔപചാരിക ഉദ്ഘാടന ചടങ്ങിനു മേളയില്‍ പങ്കെടുക്കുന്ന 18 ടീമുകള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്‌റ്റോടെയാണ് തുടക്കമാവുക. വിവിധ കലാ സാംസ്‌കാരിക പ്രകടനങ്ങള്‍ മാര്‍ച്ച് പാസ്റ്റിനു മാറ്റ് കൂട്ടൂം. ഇന്ത്യന്‍ ഫുട്ബാളിലെ ഇതിഹാസ താരം ഐ.എം വിജയന്‍, മുന്‍ ഇന്ത്യന്‍ ഫുട്ബാളര്‍ ആസിഫ് സഹീര്‍, കായിക മന്ത്രാലയം, ഖത്തര്‍ ചാരിറ്റി, അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ് എന്നിവയുടെ പ്രതിനിധികളും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടൂക്കും.
from kerala news edited
via IFTTT