Story Dated: Thursday, February 12, 2015 11:06
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ബാധയൊഴിപ്പിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ ക്ഷേത്രപൂജാരി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. സിങ്കര്‍ചോളി ക്ഷേത്രത്തിലെ പൂജാരി സന്തോഷ് കുമാര്‍ കൗശിക്കിനെതിരെയാണ് മുപ്പത്തിനാലുകാരിയും ഭര്‍ത്താവും പരാതിയുമായി നിശാന്ത്പുര പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.
കഴിഞ്ഞ നാലു വര്‍ഷമായി സിങ്കര്‍ചോളി ക്ഷേത്രത്തിലെ നിത്യസന്ദര്‍ശകയായിരുന്നു യുവതി. ഇവരുടെ മേല്‍ ദുഷ്ടശക്തിയുടെ ബാധയുണ്ടെന്നും അത് ഒഴിപ്പിക്കണമെന്നും പൂജാരി പറഞ്ഞു വിശ്വസിപ്പിച്ചു. താന്‍ തന്നെ വീട്ടിലെത്തി പ്രത്യേക പൂജ ചെയ്ത് ബാധ ഒഴിപ്പിക്കാമെന്നും പൂജാരി അറിയിച്ചു. ഇതുപ്രകാരം വീട്ടിലെത്തിയ പൂജാരി യുവതിയുടെ ഭാര്‍ത്താവായ ഓട്ടോറിക്ഷാ ഡ്രൈവറെ പുറത്തേക്ക് പറഞ്ഞയച്ചശേഷം പീഡിപ്പിക്കുകയായിരുന്നു. പൂജയ്ക്കിടെ യുവതിയെ മയക്കിയ ശേഷമായിരുന്നു പീഡനം.
ബോധംവന്നപ്പോള്‍ താന്‍ വിവസ്ത്രയാണെന്നും മാനഭംഗത്തിനിരയായതായും യുവതിക്കു മനസ്സിലായി. ഇക്കാര്യം ഭര്‍ത്താവിനെ അറിയിച്ചു. ഇക്കാര്യം പൂജാരിയോട് ചോദിച്ചപ്പോള്‍ സംഭവം പുറത്തറിയിച്ചാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ യുവതിയും ഭര്‍ത്താവും പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പൂജാരിയെ പിടികൂടാന്‍ നടപടി ആരംഭിച്ചതായി പോലീസ് അറിയിച്ചു.
from kerala news edited
via IFTTT