വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുന്നാള്‍ ആഘോഷിച്ചു
Posted on: 11 Feb 2015
ലുസാക്ക: സെന്റ് തോമസ് കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുന്നാള്‍ കത്തീഡ്രല്‍ ഓഫ് ചൈല്‍ഡ് ജീസസ് പോപ് സ്‌ക്വയറില്‍ വച്ച് ആഘോഷിച്ചു.
ആഘോഷമായ കുര്‍ബാനക്ക് ഫാ.ഷാജി മാത്യു പ്രധാന കാര്‍മികത്വം വഹിച്ചു. കുര്‍ബാനയ്ക്ക് ശേഷം വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണവും, ബാന്‍ഡ്‌മേളവും, വെടിക്കെട്ടും, സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.
സാംബിയയിലെ ഏറ്റവും വലിയ ഭാരതീയ ക്രിസ്ത്യന്‍ കൂട്ടായ്മ ആയ സെന്റ് തോമസ് കാത്തലിക് കമ്മ്യൂണിറ്റി, തികച്ചും കേരളീയ രീതിയില്‍ ആണ് തിരുന്നാള്‍ ആഘോഷിച്ചത്.
വാര്‍ത്ത അയച്ചത് : ജസ്റ്റിന്‍ ചുങ്കത്ത്
from kerala news edited
via IFTTT