121

Powered By Blogger

Tuesday, 22 September 2020

എംസിഎക്‌സില്‍ ലോഹങ്ങളുടെ വില്‍പന ഒരു ലക്ഷം ടണ്‍ കടന്നു

കൊച്ചി: രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സിന് ലോഹങ്ങളുടെ വിൽപനയിൽ വൻനേട്ടം. 2019 ജനുവരി മുതൽ ഇതുവരെ വിവിധ കോൺട്രാക്റ്റുകളിലായി 1,06,814 ടൺ ലോഹങ്ങൾ ഡെലിവറി നടത്തിയതായി എംസിഎക്സ് അധികൃതർ അറിയിച്ചു. 30,771 ടൺ അലൂമിനിയം, 24852.50 ടൺ ചെമ്പ്, 10,517 ടൺ ലെഡ്, 3646.50 ടൺ നിക്കൽ, 37,027 ടൺ സിങ്ക് എന്നിവയാണ് ഇക്കാലയളവിനുള്ളിൽ വിൽപന നടന്നത്. കൂടുതൽ ആഭ്യന്തര ഉപഭോക്താക്കളെയും റിഫൈനർമാരെയും എംസിഎക്സിൽ പങ്കെടുപ്പിക്കുന്നതിനായി സംസ്കരിച്ച ലെഡ്ഡ് ബ്രാന്റുകളുടെ എംപാനൽ നടത്തുന്നതിനുള്ള നടപടികൾ എംസിഎക്സ് ആരംഭിച്ചിട്ടുണ്ട്. ചെറിയ കാലയളവിനുള്ളിൽ തന്നെ വിവിധയിനം ലോഹങ്ങളുടെ ഡെലിവറി വലിയ തോതിൽ വർധിച്ചതോടെ എംസിഎക്സ് മറ്റൊരു നാഴികക്കല്ല് പൂർത്തിയാക്കിയിരിക്കുകയാണെന്ന് എംസിഎക്സ് മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ പി.എസ്. റെഡ്ഡി പറഞ്ഞു.

from money rss https://bit.ly/30fcvOn
via IFTTT