121

Powered By Blogger

Tuesday, 22 September 2020

രണ്ടാംദിവസവും തകര്‍ച്ച: സെന്‍സെക്‌സ് 300 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 300 പോയന്റ് നഷ്ടത്തിൽ 37,734.8ലും നിഫ്റ്റി 97 പോയന്റ് താഴ്ന്ന് 11,153.65ലുമെത്തി. ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസർവ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. എച്ച്സിഎൽ ടെക്, ടിസിഎസ്, സൺ ഫാർമ, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, എസ്ബിഐ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ആഗോള കാരണങ്ങളാണ് വിപണിയിൽ പ്രതിഫലിച്ചത്. രാജ്യങ്ങളുടെ സമ്പദ്ഘടനകൾ തിരിച്ചുവരാൻ വൈകുന്നതുസംബന്ധിച്ച ആശങ്കകളും യൂറോപ്പിൽ രണ്ടാംഘട്ട കോവിഡ് വ്യാപന ഭീതിയുമാണ് സൂചികകളുടെ കരുത്തുചോർത്തിയത്. റിലയാൽറ്റി, ഓയിൽ ആൻഡ് ഗ്യാസ്, ക്യാപിറ്റൽ ഗുഡ്സ് സൂചികകൾ നഷ്ടമുണ്ടാക്കിയപ്പോൾ ബിഎസ്ഇ ഐടി, ടെക് സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.70ശതമാനവും 1.61ശതമാനവും നഷ്ടത്തിലായി.

from money rss https://bit.ly/35Z7Kw0
via IFTTT