121

Powered By Blogger

Tuesday, 22 September 2020

അടല്‍ പെന്‍ഷന്‍ പദ്ധതിയിലെ ഒരുവര്‍ഷത്തെ ആദായം11ശതമാനം: നിക്ഷേപകന് നേട്ടമുണ്ടോ?

അസംഘടിതമേഖലയിലെ തൊഴിലാളികൾക്കായി സർക്കാർ അവതരിപ്പിച്ച അടൽ പെൻഷൻ യോജനയിൽ മറ്റ് പെൻഷൻ പദ്ധതികളേക്കാളും മികച്ചനേട്ടം. 11ശതമാനത്തിലേറെ ആദായമാണ് ഒരുവർഷത്തിനിടെ പദ്ധതിയിൽ ലഭിച്ചത്. വിവിധ ഫണ്ടുമാനേജർമാരാണ് പദ്ധതി കൈകാര്യം ചെയ്യുന്നത്. എസ്ബിഐ പെൻഷൻ ഫണ്ട് നൽകിയ നേട്ടം 11.51ശതമാനമാണ്. യുടിഐ റിട്ടയർമെന്റ് സൊലൂഷൻസ് 11.02ശതമാനവും എൽഐസി പെൻഷൻ ഫണ്ട് 11.27ശതമാനവും ആദായവുമാണ് പദ്ധതിയിൽ കൂട്ടിച്ചേർത്തത്. കൂടുതൽ പെൻഷൻ ലഭിക്കുമോ? 60വയസ്സാകുമ്പോൾ 1,000 രൂപമുതൽ 5,000 രൂപവരെ ഉറപ്പുള്ള പെൻഷൻ നൽകുന്നതാണ് പദ്ധതി. വരിക്കാരൻ അടയ്ക്കുന്ന വിഹിതത്തിൽനിന്ന് കൂടുതൽ ആദായം ലഭിച്ചാൽ കൂടുതൽ പെൻഷൻലഭിക്കും. അതേസമയം, നിക്ഷേപത്തിൽനിന്ന് ആദായംകുറഞ്ഞാൽ നിശ്ചയിച്ചിട്ടുള്ള മിനിമംതുക പെൻഷനായി ലഭിക്കുകയും ചെയ്യും. ആദായത്തിൽ കുറവുവന്നാൽ സർക്കാർ പണംനൽകി നഷ്ടംനികത്തുകയാണ് ചെയ്യുക. പദ്ധതി തുടങ്ങിയിട്ട് കഴിഞ്ഞ മെയ് മാസത്തിൽ അഞ്ചുവർഷം പിന്നിട്ടു. രണ്ടുകോടി പേരാണ് നിലവിൽ അംഗങ്ങളായുള്ളത്. ഇന്ത്യക്കാരായ 18നും 40നും വയസ്സിനിടയിലുള്ളവർക്ക് പദ്ധതിയിൽ ചേരാൻ അവസരമുണ്ട്. 60 വയസ്സുകഴിഞ്ഞാൽ ജീവിതകാലംമുഴുവൻ പെൻഷൻ ലഭിക്കും. അതിനുശേഷം പങ്കാളിക്കും പെൻഷന് അർഹതയുണ്ട്. ഇരുവരുടെയും കാലശേഷം നോമിനിക്ക് സമാഹരിച്ച തുകമുഴുവൻ കൈമാറും.

from money rss https://bit.ly/3cpfPen
via IFTTT