121

Powered By Blogger

Tuesday, 22 September 2020

വിപണിയില്‍നിന്ന്‌ ബി.എസ്.എൻ.എൽ 8,500 കോടിസമാഹരിച്ചു

കൊച്ചി: ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ, സ്വകാര്യ കമ്പനികളിൽനിന്നുള്ള കടുത്ത മത്സരം എന്നിവയ്ക്കിടയിലും പൊതുമേഖലാ ടെലികോം സ്ഥാപനമായ ബി.എസ്.എൻ.എൽ. കടപ്പത്രങ്ങളുടെ വില്പനയിലൂടെ 8,500 കോടി രൂപ സമാഹരിച്ചു. 229 നിക്ഷേപകരിൽനിന്നായി 17,183.10 കോടി രൂപയുടെ അപേക്ഷകൾ ലഭിച്ചു. അതായത് 200 ശതമാനത്തിലേറെ അപേക്ഷകളാണ് ലഭിച്ചത്. എച്ച്.ഡി.എഫ്.സി. ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ. പ്രൈമറി ഡീലേഴ്സ് എന്നിവരാണ് പണം മുടക്കിയ പ്രധാന നിക്ഷേപക സ്ഥാപനങ്ങൾ. ദേശീയ പെൻഷൻ സ്കീമും (എൻ.പി.എസ്.) കടപ്പത്രങ്ങൾ വാങ്ങി. പത്ത് വർഷക്കാലാവധിയിൽ പുറത്തിറക്കിയ കടപ്പത്രങ്ങൾക്ക് നിക്ഷേപകരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 3,700 കോടി രൂപയുടെ സബ്സ്ക്രിപ്ഷൻ നേടിയത് നിക്ഷേപക സ്ഥാപനങ്ങളാണ്. ഇതിൽ എസ്.ബി.ഐ.യും ഐ.സി.ഐ.സി.ഐ. പ്രൈമറിയും 1,500-1,600 കോടി രൂപ വീതം നിക്ഷേപിച്ചു. സർക്കാർ ഗാരന്റിയുള്ള അൺസെക്യൂർഡ് ആയ കടപ്പത്രങ്ങൾ ഓഹരികളാക്കി മാറ്റാനാകാത്തതാണ്. പുതിയ നിക്ഷേപ സമാഹരണത്തിലൂടെ ഇന്ത്യൻ ടെലികോം രംഗത്ത് വിപണി വിഹിതം വീണ്ടെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കടപ്പത്രങ്ങൾ വഴി സമാഹരിച്ച പണം വായ്പ തിരിച്ചടയ്ക്കുന്നതിനും മൂലധനം വർധിപ്പിക്കുന്നതിനും വേണ്ടി വിനിയോഗിക്കും.

from money rss https://bit.ly/2Eq9PFP
via IFTTT

Related Posts:

  • റിസർവ് ബാങ്കിന്റെ ഇടപെടൽ: സർക്കാർ ബോണ്ടുകളുടെ ആദായംകുറയുന്നുമൂന്നാം ദിവസവും ഇടിവുണ്ടായതോടെ സർക്കാർ കടപ്പത്രങ്ങളുടെ ആദായം രണ്ടുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. രാവിലത്തെ വ്യാപാരത്തിനിടെ 10 വർഷ കാലാവധിയുള്ള കടപ്പത്രങ്ങളുടെ ആദായം 5.97ശതമാനമായാണ് താഴ്ന്നത്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്… Read More
  • നാനോ സംരംഭങ്ങൾക്ക് നാല് ലക്ഷം രൂപ വരെ ഗ്രാന്റ്ചെറിയ സംരംഭങ്ങൾക്ക് നാല് ലക്ഷം രൂപ വരെ സർക്കാർ സബ്സിഡി അനുവദിക്കുന്നതിന് പുതിയ പദ്ധതി 2020 ഓഗസ്റ്റ് 12-ന് നിലവിൽ വന്നിരിക്കുന്നു. 2.50 കോടി രൂപ ഇതിനായി ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കേരളത്തിൽ വലിയ വ്യവസായങ്ങൾക്കുള്ള… Read More
  • ആദായ നികുതി റിട്ടേൺ നൽകിയിട്ടില്ലെങ്കിൽ ബാങ്കുകൾ ഇരട്ടി ടിഡിഎസ് ഈടാക്കുംകഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തെ റിട്ടേൺ നൽകിയിട്ടില്ലെങ്കിൽ ടിഡിഎസ് ഇനത്തിൽ ബാങ്കുകൾ ഇരട്ടി തുക ഈടാക്കും. 2021ലെ ബജ്റ്റിൽ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. 2021 ജൂലായ് ഒന്നുമുതലാണിതിന് പ്രാബല്യം. ആരിൽനിന്നൊക്കെ ഈടാക്കും? 2018-19… Read More
  • മലയാളി മടങ്ങുന്നു, ചെറുവീടുകളിലേക്ക്കോഴിക്കോട്: കോവിഡ് കാലം അടിമുടിമാറ്റിയ മലയാളിയുടെ വീടെന്ന സങ്കല്പവും മാറുന്നു. സമ്പാദ്യം മുഴുവനെടുത്തും കടംവാങ്ങിയും വീട് പണിതിരുന്നവർ എല്ലാം വീടിന് മുടക്കണോയെന്ന് ചിന്തിച്ചുതുടങ്ങി. ആർഭാടത്തിന്റെയും അന്തസ്സിന്റെയും പ്രതീകമായ… Read More
  • വെറും കണക്കിലെ കളിയാവില്ല ബജറ്റ് 20212001 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിന്റെ ഉദ്ദേശലക്ഷ്യം ഒറ്റവാക്കിൽ പറയുകയാണെങ്കിൽ, കടം അഥവാ ധനക്കമ്മി കുറയ്ക്കൽ ആയിരിക്കും(Fiscal consolidation). ഈ സാമ്പത്തിക വർഷം നവംബർ വരെയുള്ള വരവു ചെലവ് കണക്കുകൾ അനുസരിച്ച് ധനക്ക… Read More