121

Powered By Blogger

Tuesday, 22 September 2020

ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് പ്ലാനുകള്‍ അവതരിപ്പിച്ചു: വിശദാംശങ്ങളറിയാം

മുംബൈ: ഒരുകുടുംബത്തിലെ എല്ലാവർക്കും ഒരൊറ്റബില്ല് എന്ന ആശയം നടപ്പാക്കി ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് പ്ലാൻ പുറത്തിറക്കി. 399 രൂപ മുതലാണ് പ്ലാനുകൾ തുടങ്ങുന്നത്. 500 ജിബിവരെ ഉപയോഗിക്കാം. ഇന്ത്യയ്ക്കകത്തും പുറത്തുമായി വൈഫൈ കോളിങ് സൗകര്യവും ലഭിക്കും. സെപ്റ്റംബർ 24 മുതലാണ് ജിയോ സ്റ്റോറുകൾവഴിയും ഹോം ഡെലിവറിയായും പോസ്റ്റ് പെയ്ഡ് പ്ലാനുകൾ നൽകിതുടങ്ങുക. മികച്ച കണക്ടിവിറ്റി, പരിധിയില്ലാത്ത വിനോദ സാധ്യത, അന്തർദേശീയ റോമിങ് സൗകര്യം തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പ്ലാൻ. കുടുംബത്തിന് ഒന്നാകെ 250 രൂപയ്ക്കും കണക് ഷനെടുക്കാനുള്ള സൗകര്യമുണ്ട്. വരിക്കാരാകുന്നവർക്ക് നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം, ഡിസ്നി-ഹോട്സ്റ്റാർ ഒടിടി പ്ലാറ്റ്ഫോമുകളും സൗജന്യമായി ലഭിക്കും. ജിയോ ആപ്പിലൂടെ 650 ലൈവ് ചാനലുകളും, വീഡിയോ കണ്ടെന്റുകലും 300ലധികം ന്യൂസ് പേപ്പറുകളും ലഭ്യമാകും. 399 രൂപയുടെ പ്ലാനിനുപുറമെ, 599 രുപ, 799രുപ, 999 രുപ, 1499 രൂപ എന്നിങ്ങനെയും പ്ലാനുകൾ ലഭ്യമാണ്. Reliance Jio announces new Postpaid Plus plans, starting ₹399

from money rss https://bit.ly/2FUAUkO
via IFTTT