121

Powered By Blogger

Wednesday, 5 August 2020

മാന്ദ്യം മറികടക്കാൻ സർക്കാർ-കോർപ്പറേറ്റ് നിക്ഷേപം അനിവാര്യം

മുംബൈ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്തുണ്ടായിട്ടുള്ള സാമ്പത്തികമാന്ദ്യം വേഗത്തിൽ മറികടക്കാൻ കേന്ദ്രസർക്കാരും വൻകിടകമ്പനികളും കൂടുതൽ നിക്ഷേപം നടത്തേണ്ടത് അനിവാര്യമാണെന്ന് എസ്.ബി.ഐ. ചെയർമാൻ രജനീഷ് കുമാർ. ലോക് ഡൗണിനുശേഷം സമ്പദ് വ്യവസ്ഥ തുറന്നുകൊടുത്തെങ്കിലും ഇടത്തരക്കാർ ഇപ്പോഴും ജാഗ്രതയോടെയാണ് പണം ചെലവിടുന്നത്. രാജ്യത്ത് പലഭാഗങ്ങളിലുമായി പലതരത്തിൽ ലോക് ഡൗൺ തുടർച്ചയായ അഞ്ചാം മാസവും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചു. പശ്ചാത്തലവികസനത്തിന് കൂടുതൽ നിക്ഷേപം കൊണ്ടുവരേണ്ടതുണ്ട്. ഇത് ആളുകളിലേക്ക് കൂടുതൽ പണമെത്തിക്കുകയും ഉപഭോഗം കൂട്ടുകയുംചെയ്യും. അക്കൗണ്ട് വഴി നേരിട്ട് പണം കൈമാറിയത് ഗ്രാമീണ ഉപഭോഗം മെച്ചപ്പെടുത്തിയിരുന്നു. ഇടത്തരക്കാർക്കും സമ്പദ് വ്യവസ്ഥയിൽ നിർണായകപങ്കുണ്ട്. അവരെക്കൂടി വിപണിയിൽ സജീവമാക്കുന്നതിന് നടപടികളുണ്ടാകണം. വായ്പാമൊറട്ടോറിയംകൊണ്ടുമാത്രം പ്രശ്നം പരിഹരിക്കാൻകഴിയില്ല. വായ്പകൾ പുനഃക്രമീകരിക്കാൻ ബാങ്കുകൾക്ക് അനുമതി നൽകാനാണ് ആർ.ബി.ഐ. ഇനി ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. മൊറട്ടോറിയം നീട്ടേണ്ടതില്ലെന്ന അഭിപ്രായം പലതലത്തിൽ ഉയർന്നിട്ടുണ്ട്. എന്നാൽ, വായ്പ തിരിച്ചടയ്ക്കാൻ ആളുകൾക്ക് സൗകര്യം നൽകുംവിധം വായ്പകൾ പുനഃക്രമീകരിക്കാൻ അവസരമുണ്ടാകണം. ഇതുവഴി തിരിച്ചടവുമുടങ്ങിയ വായ്പകൾക്ക് കൂടുതൽ പണം നീക്കിവെക്കുന്നതിൽനിന്ന് ബാങ്കുകൾക്ക് ഇളവുലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/31nSrZJ
via IFTTT