121

Powered By Blogger

Wednesday, 22 January 2020

വിദേശമദ്യത്തിനും സിഗരറ്റിനും നിയന്ത്രണം: വിമാനത്താവളത്തിലെ വരുമാനം 650 കോടി കുറയും

മുംബൈ:ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നികുതിയിളവു നൽകി (ഡ്യൂട്ടി ഫ്രീ) വിദേശമദ്യവും സിഗററ്റും വിൽക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ വിമാനത്താവള കമ്പനികൾക്ക് വർഷം 650 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്ന് പ്രൈവറ്റ് എയർപോർട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. വ്യോമയാനേതര വരുമാനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ ഈ രംഗത്തേക്കെത്തിയ പുതിയ കമ്പനികൾക്ക് നിലനിൽക്കാനാവില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. ഇത് കമ്പനികളുടെ വായ്പാ തിരിച്ചടവിനെയും സാമ്പത്തികശേഷിയെയും ബാധിക്കും. അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ അറൈവൽ ലോഞ്ചിൽ നികുതിയിളവുള്ള വിദേശമദ്യം ഒരു യാത്രക്കാരന് ഒരു കുപ്പിയായി നിജപ്പെടുത്താനാണ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ ശുപാർശ. നിലവിലിത് രണ്ടു കുപ്പിയാണ്. കൂടാതെ സിഗററ്റ് കാർട്ടൺ വിൽപ്പന പൂർണമായി ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്. നിലവിൽ 100 എണ്ണമുള്ള ഒരു കാർട്ടൺ നികുതിയിളവിൽ ലഭിക്കും. ബജറ്റിനു മുന്നോടിയായി ധനമന്ത്രാലയത്തിനുള്ള ശുപാർശയിലാണ് ഇതുൾപ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളങ്ങളിൽ വിൽക്കുന്ന മദ്യത്തിന്റെ ഇറക്കുമതി ആകെ ഇറക്കുമതിയുടെ 0.021 ശതമാനംമാത്രമാണെന്ന് അസോസിയേഷൻ പറയുന്നു. നിയന്ത്രണം കൊണ്ടുവരുന്നത് കള്ളക്കടത്തിനു കാരണമാകുമെന്നും ഇവർ സൂചിപ്പിച്ചു. വിമാനത്താവളനടത്തിപ്പുകമ്പനികളുടെ വ്യോമയാനേതര വരുമാനത്തിന്റെ 15-20 ശതമാനം ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളുടെ വിൽപ്പനയിലൂടെയാണ് ലഭിക്കുന്നത്. ഇതിൽ 75-80 ശതമാനം വരെ മദ്യവും സിഗററ്റുമാണ്. ഈ വരുമാനം കുറയുന്നത് പുതിയ കമ്പനികളുടെ സാമ്പത്തികനിലയെയും അവരുടെ വായ്പാ തിരിച്ചടവിനെയും ബാധിച്ചേക്കും. ഫ്ളൂഘാഫെൻ സൂറിക്ക് എ.ജി. എന്ന യൂറോപ്യൻ വിമാനത്താവളക്കമ്പനി അടുത്തിടെയാണ് ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തിയത്. ഉത്തർപ്രദേശിലെ ജൂവർ വിമാനത്താവളത്തിലാണ് ഇവർക്ക് കരാർ ലഭിച്ചത്. അദാനി ഗ്രൂപ്പിന് ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പ് ലഭിച്ചിട്ടുണ്ട്.

from money rss http://bit.ly/2NS0SXr
via IFTTT