121

Powered By Blogger

Tuesday, 3 March 2015

ആഡംബര വസ്ത്രങ്ങളുമായി കൊരാത്ത് ഗ്രൂപ്പ്‌








ആഡംബര വസ്ത്രങ്ങളുമായി കൊരാത്ത് ഗ്രൂപ്പ്‌


Posted on: 04 Mar 2015


ദുബായ് : പ്രമുഖ ആഡംബര വസ്ത്ര ബ്രാന്‍ഡുകളില്‍ ഒന്നായ ഹോസ് ആന്‍ഡ് കേര്‍ട്ടിസ് ഉത്പന്നങ്ങള്‍ യു.എ.ഇ. വിപണിയിലെത്തുന്നു. ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ ആയ മൗണ്ട് ബാറ്റണ്‍ പ്രഭുവിന് പ്രിയങ്കരമായിരുന്ന ബ്രാന്‍ഡ് മലയാളിയായ റിയാസ് കൊരാത്തിന്റെ നേതൃത്വത്തിലുള്ള കോരാത്ത് ഗ്രൂപ്പാണ് എത്തിക്കുന്നത്.

മധ്യേഷ്യയിലെ ആദ്യ ഷോറൂം മാര്‍ച്ച് അഞ്ചിന് വ്യാഴാഴ്ച ദുബായിലെ വാഫി മാളില്‍ പ്രവര്‍ത്തനം തുടങ്ങും. കൊരാത്ത് ഗ്രൂപ്പാണ് ഹോസ് ആന്‍ഡ് കേര്‍ട്ടിസിന്റെ മധ്യേഷ്യയിലെ വിതരണക്കാര്‍. വ്യാഴാഴ്ച വൈകിട്ട് ആറിന് ഷോറൂമിന്റെ ഉദ്ഘാടനം ശൈഖ് ജുമാ ബിന്‍ മക്തൂം അല്‍ മക്തൂം നിര്‍വഹിക്കുമെന്ന് സി.ഇ.ഒ. റിയാസ് കൊരാത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. ബോളിവുഡ് താരം ഷാഹിദ് കപൂര്‍ മുഖ്യാതിഥിയാവും. ഹോസ് ആന്‍ഡ് കേര്‍ട്ടിസിന്റെ 26 ഷോറൂമുകള്‍ തുടങ്ങാന്‍ കൊരാത്ത് ഗ്രൂപ്പിന് പദ്ധതിയുണ്ട്. മറ്റു ചില യൂറോപ്യന്‍ ബ്രാന്‍ഡുകളും താമസിയാതെ ഗ്രൂപ്പ് വിപണിയിലെത്തിക്കും. ഹോസ് ആന്‍ഡ് കേര്‍ട്ടിസിന്റെ ഷോറൂമുകള്‍ ഉടനെ ജി.സി.സി. രാജ്യങ്ങളിലും പിന്നീട് ഇന്ത്യയിലും തുടങ്ങും. 100 മില്യന്‍ ദിര്‍ഹം ഇതിനായി നിക്ഷേപിക്കുമെന്ന് റിയാസ് കോരാത്ത് അറിയിച്ചു.

വിപണിയില്‍ എത്തിയതിന്റെ 101-ാം വാര്‍ഷികം ആഘോഷിക്കുന്നതിനൊപ്പമാണ് ഈ ആഡംബര വസ്ത്രങ്ങള്‍ യു.എ.ഇ. വിപണിയിലുമെത്തുന്നത്. ഫോര്‍മല്‍സ്, ലേഡീസ് സ്‌പെഷല്‍, ഓഫീസ് ഷേര്‍ട്‌സ്, ലക്ഷ്വറി വൈറ്റ് തുടങ്ങി എല്ലാ മോഡലുകളും വാഫി മാളിലുള്ള ഷോറൂമില്‍ ലഭ്യമാകും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചുള്ള വസ്ത്രങ്ങള്‍ ലണ്ടനിലെ ഫാക്ടറിയില്‍ നിന്നും നേരിട്ട് എത്തിച്ചുകൊടുക്കാനും സൗകര്യമുണ്ട്. വസ്ത്രങ്ങള്‍ക്കൊപ്പം എച്ച്. ആന്‍ഡ് സിയുടെ ആഡംബര കുടകള്‍, ലേഡീസ് ബാഗുകള്‍, കഫ്ലൂംങ്‌സ് തുടങ്ങിയ ഉത്പന്നങ്ങളും ഇവിടെ ലഭിക്കും. എച്ച്. ആന്‍ഡ് സി. ഓപ്പറേഷന്‍സ് ഹെഡ് എഡ്വാര്‍ഡ് സ്മിത്ത്, കൊരാത്ത് ഗ്രൂപ്പ് ഫിനാന്‍സ് ഡയറക്ടര്‍ കെ.എം. ശ്യാം, ജനറല്‍ മാനേജര്‍ ഹിതേഷ് മേത്ത എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.











from kerala news edited

via IFTTT