Story Dated: Wednesday, March 4, 2015 01:30
ആനക്കര: സ്ത്രീധനത്തിന്റെയും മാനസികപീഡനത്താലും ഭര്‍തൃവീട്ടില്‍ യുവതി മരിക്കാനിടയായ സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാവിനെയും ഭര്തൃസഹോദരിമാരെയും പോലീസ് അറസ്റ്റ് ചെയ്തു. ആലൂര് കാശാമുക്ക് പാറപുറത്ത് വീട്ടില്‍ സന്തോഷിന്റെ ഭാര്യയും കൂടല്ലൂര്‍ മച്ചിങ്ങല്‍ വീട്ടില്‍ ഗംഗാധരന്റെ മകളുമായ ചിത്ര മരിച്ചസംഭവത്തിലാണ് അറസ്റ്റ്. സന്തോഷിന്റെ മാതാവ് ലക്ഷ്മി(58), സന്തോഷിന്റെ സഹോദരിമാരായ ഷീജ(40), ഷീബ(28) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ പട്ടാമ്പി കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 20 നാണ് ചിത്ര തൂങ്ങിമരിച്ചത്. അസ്വഭാവികമരണത്തിന് തൃത്താല പോലീസ് കേസെടുത്തെങ്കിലും ബന്ധുക്കളുടെ പരാതിയില്‍ സാഹചര്യതെളിവുകള്‍ വച്ച് പീഡനത്തിന് കേസെടുക്കുകയായിരുന്നു. ഷൊര്‍ണ്ണൂര്‍ ഡിവൈ.എസ്.പിയാണ് കേസനേ്വഷിക്കുന്നത്. ഭര്‍ത്താവ് സന്തോഷിന് സംഭവത്തില്‍ പ്രത്യക്ഷമായി പങ്കില്ലെന്ന് പോലീസ് പറഞ്ഞു. മൂന്ന്വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
from kerala news edited
via IFTTT