ട്വിറ്ററില്‍ ട്രെന്‍ഡിങ് ഇപ്പോള്‍ ആ കുഞ്ഞാണ്. അജിത്ത്-ശാലിനി ദമ്പതികള്‍ക്ക് ജനിച്ച ആണ്‍കുഞ്ഞിനെക്കുറിച്ചുള്ള ട്വീറ്റുകള്‍ നിറയുകയാണ്. ജനിച്ചപ്പോള്‍ തന്നെ താരമായി കഴിഞ്ഞിരിക്കുന്നു ഈ കുട്ടി. പേരിട്ടിട്ടില്ലെങ്കിലും സിനിമാ ലോകവും ആരാധകരും 'കുട്ടിതല'യ്ക്ക് ആശംസ നേരുന്ന തിരക്കിലാണ്. ആരാധകരും സിനിമലോകവും അജിത്തിനെ തല എന്നാണ് വിളിക്കുന്നത്. അങ്ങനെയാണ് കുട്ടിതലയെന്ന വിശേഷണം വന്നത്. മാര്‍ച്ച് രണ്ടിലെ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ നമ്പര്‍ വണ്‍ 'കുട്ടിതല'യായിരുന്നു. ഇന്ത്യക്ക് പുറത്തും പ്രധാന ട്രെന്‍ഡിങ്ങില്‍ ഒന്നും കുട്ടിതലയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് ശാലിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അജിത്തിന്റെയും ശാലിനിയുടെയും രണ്ടാമത്തെ കുട്ടിയാണ് ഇത്. മൂത്തമകള്‍ അനൗഷ്‌കയ്ക്ക് ഏഴ് വയസ്സുണ്ട്. നേരുന്ന തിരക്കിലാണ് സിനിമാലോകം. ഫേസ്ബുക്കിലും ട്വിറ്ററിലും ആശംസകള്‍ നിറയുന്നു.
'കുട്ടിതല' എത്തിയെന്നാണ് പലരുടെയും വിശേഷണം. ഗൗതം മേനോന്‍ ചിത്രമായ യെന്നൈ അറിന്താല്‍ വിജയകരമായി 25 ദിവസം പിന്നിടുന്ന സന്തോഷത്തിനിടെയിലാണ് അജിത്തിന് ഒരു മകന്‍ പിറന്ന സന്തോഷവും എത്തുന്നത്.
from kerala news edited
via IFTTT