Story Dated: Wednesday, March 4, 2015 01:30
പാലക്കാട്: തേങ്കുറുശി ചെറുതപ്പലൂര്‍ പട്ടികജാതി കോളനിയിലുണ്ടായ സംഘര്‍ഷത്തില്‍ 11 ഓളം പേര്‍ക്ക് പരുക്കേറ്റു. കോളനിയിലെ ചാമി മകന്‍ രാമദാസ്, കരുമന്‍ മകന്‍ വാസുദേവന്‍, കരുമന്‍, ഗണപതി, ആറുമുഖന്‍, രൂപേഷ്, അനീഷ്, കണ്ടമുത്തന്‍, വിജയന്‍, കൃഷ്‌ണന്‍, വത്സല എന്നിവര്‍ക്കാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
തേങ്കുറുശി പഞ്ചായത്ത് പട്ടികജാതിക്കാര്‍ക്ക് നല്‍കിയ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അക്രമത്തില്‍ കലാശിച്ചത്. ഈ കേസ് ഇപ്പോള്‍ വിജിലന്‍സിന്റെ പരിഗണനയിലാണ്. പട്ടികജാതിക്കാര്‍ക്ക് വീടുവെയ്‌ക്കുന്നതിനുള്ള സ്‌ഥലം വാങ്ങിക്കൊടുക്കുന്ന സാമ്പത്തിക സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രദേശത്തെ കുളം വ്യാജപ്രമാണ രേഖയുണ്ടാക്കി രജിസ്‌റ്റര്‍ ചെയ്‌തു കൊടുത്തതാണ് പ്രശ്‌നം. ഇതിനെതിരെ പ്രതികരിച്ചവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍, മുന്‍ എം.പി വി.എസ്. വിജയരാഘവന്‍ എന്നിവര്‍ സംയുക്‌തമായി ആവശ്യപ്പെട്ടു. മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ നേരില്‍ സന്ദര്‍ശിക്കുകയും, അവര്‍ക്കുവേണ്ട എല്ലാ സംരക്ഷണവും സര്‍ക്കാര്‍ തലത്തില്‍ ഉറപ്പുവരുത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതികളെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്നും ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമം അനുസരിച്ച് പ്രതികള്‍ക്കെതിരെ കേസെടുക്കണം. പ്രതികളുടെ മേല്‍ ഉടന്‍ നടപടി എടുക്കാത്തപക്ഷം ശക്‌തമായ പ്രക്ഷോഭപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് സി. പ്രേംനവാസ് മുന്നറിയിപ്പ് നല്‍കി.
from kerala news edited
via IFTTT