Story Dated: Wednesday, March 4, 2015 01:30
മലപ്പുറം: ആനക്കയത്ത് മതിയായ ബാങ്കിംഗ് സൗകര്യമില്ലാത്തത് ദുരിതമാകുന്നു. ആനക്കയം പഞ്ചായത്തില്‍ തന്നെ നാഷണലൈസ്‌ഡ് ബാങ്കോ ഷെഡ്യൂള്‍ഡ് ബാങ്കോ ഇല്ലാത്തത് ഉപഭോക്‌താക്കളെ വലക്കുകയാണ്.
പന്തല്ലൂര്‍ വില്ലേജും ആനക്കയം വില്ലേജും ഉള്‍പ്പെടുന്ന പ്രദേശത്ത് എടിഎം സൗകര്യം പോലുമില്ലെന്നതാണ് യാഥാര്‍ഥ്യം. നാഷണലൈസ്‌ഡ് ബാങ്ക്, ഷെഡ്യൂള്‍ഡ് ബാങ്ക് എന്നീ ആവശ്യങ്ങള്‍ക്ക് പാണ്ടിക്കാടും മഞ്ചേരിയിലും പോകേണ്ട അവസ്‌ഥയാണ്. കര്‍ഷകരും കച്ചവടക്കാരുമാണ് മതിയായ ബാങ്കിംഗ് സൗകര്യം ഇല്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുന്നത്. പന്തല്ലൂര്‍ അടക്കമുള്ള പ്രദേശങ്ങളിലെ സാധാരണജനങ്ങളാണ് ഇതുമൂലം ദുരിതത്തിലായത്.
15 കിലോമീറ്റര്‍ താണ്ടിയാണ് എടിഎം സൗകര്യത്തിനായി ജനം പോകുന്നത്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അനുകൂലസമീപനം ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. രാഷ്ര്‌ടീയപ്രവര്‍ത്തകര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ല. ഇതുസംബന്ധിച്ച അടിയന്തിരപരിഹാരം ഉണ്ടാകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
from kerala news edited
via IFTTT