Story Dated: Wednesday, March 4, 2015 01:29
ചങ്ങനാശേരി : ഐ.സി.ഒ ജംഗ്‌ഷനില്‍ ഉദയഗിരി ഹോസ്‌പിറ്റലിന് സമീപം ഇന്നലെ വൈകിട്ട് 7.30ന് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക്‌യാത്രികനായ യുവാവ് മരിച്ച അപകടത്തില്‍ പരിക്കേറ്റവര്‍ റോഡില്‍ കിടന്നത് അരമണിക്കൂര്‍.
ടൗണിനോട് ചേര്‍ന്നുള്ള ഐ.സി.ഒ ജംഗ്‌ഷനില്‍ ഏറെ തിരക്കുണ്ടായിട്ടും പരിക്കേറ്റു കിടന്നവരെ കൊണ്ടുപോകുന്നതിനായി അരമണിക്കൂറിലേറെ വാഹനങ്ങള്‍ക്ക് കൈ കാണിച്ചിട്ടും നിര്‍ത്തിയില്ല. മാത്രമല്ല പരിക്കേറ്റു കിടന്നിരുന്നവരുടെ ചിത്രം മൊബൈലില്‍ പകര്‍ത്തുന്നതിനാണ് ഓടിക്കൂടിയവരില്‍ ഏറെയും ശ്രദ്ധിച്ചത്.
അരമണിക്കൂറിന് ശേഷം അതിലെ എത്തിയ സി.പി.എം തൃക്കൊടിത്താനം-അമര ബ്രാഞ്ച് സെക്രട്ടറി ബിനോയിയുടെ വാഹനത്തില്‍ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാഹുല്‍ മരണമടഞ്ഞിരുന്നു. പരിക്കേറ്റു കിടന്നവരുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയവരെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ യുവാക്കളില്‍ ചിലര്‍ കൈയ്യേറ്റം ചെയ്യുകയും ചെയ്‌തു.
അപകട സ്‌ഥലത്തു നിന്ന് അല്‌പം മാറി നിരവധി വാഹനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനോ സഹായം നല്‍കുന്നതിനോ ഇവര്‍ ശ്രമിച്ചില്ലെന്നും രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു.
from kerala news edited
via IFTTT