Story Dated: Wednesday, March 4, 2015 10:51
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിങ്ങിന്റെ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ വിലക്കി. ബി.ബി.സിയ്‌ക്കു വേണ്ടി ബ്രിട്ടീഷ് ഡോക്യുമെന്ററി നിര്‍മാതാവ് ലെസ്ലി ഉദ്‌വിന്‍ നടത്തിയ അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വാര്‍ത്താ ചാനലുകളോട് നിര്‍ദ്ദേശിച്ചു.
മുകേഷ് സിങിന്റെ അഭിമുഖം നല്‍കിയതിനെക്കുറിച്ച് കേന്ദ്രം ജയില്‍ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടു. സംഭവത്തെകേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തിഹാര്‍ ജയില്‍ ഡി.ജി.പി ജനറല്‍ അലോക് കുമാര്‍ വര്‍മയെ അതൃപ്‌തി അറിയിച്ചു. ഇത് ഗൗരവമായാണ് കാണുന്നതെന്ന് മന്ത്രി പാര്‍ലമെന്റിലും അറിയിച്ചു. ബലാത്സംഗത്തെ ന്യായീകരിച്ചുള്ള അഭിമുഖം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വരുന്ന ഞായറാഴ്‌ച വനിതാ ദിനത്തിന്റെ ഭാഗമായി ബി.ബി.സി സംപ്രേഷണം ചെയ്യാനിരിക്കുന്ന 'ഇന്ത്യാസ് ഡോട്ടര്‍' എന്ന ഡോക്യു മെന്ററിയിലാണ് അഭിമുഖത്തിന്റെ പൂര്‍ണ രൂപം ഉള്ളത്.
പെണ്‍കുട്ടികള്‍ക്കാണ് ഒരു പുരുഷനേക്കാള്‍ പീഡനത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം. പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടി പ്രതികരിക്കാന്‍ പാടില്ലായിരുന്നു. നിശബ്‌ദയായിനിന്നു പീഡനിപ്പിക്കാന്‍ അനുവദിക്കണമായിരുന്നു. അങ്ങനെയെങ്കില്‍ കൂടെയുണ്ടായിരുന്ന യുവാവിനെ മാത്രമെ തങ്ങള്‍ ഉപദ്രവിക്കുമായിരുന്നുള്ളു എന്നും കേസില്‍ പ്രതിയായ മുകേഷ് സിങ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്‌തമായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളും പ്രതിയുടെ പ്രസ്‌താവനയ്‌ക്ക് എതിരെ രംഗത്ത് എത്തിയിരുന്നു.
from kerala news edited
via IFTTT