Story Dated: Wednesday, March 4, 2015 10:08
ജയ്പൂര്‍: സൂര്യ നമസ്‌കാരത്തെ ചൊല്ലി രാജസ്ഥാനില്‍ മുസ്ലീം സംഘടനകള്‍ സര്‍ക്കാരിനെതിരെ തിരിയുന്നു. സര്‍ക്കാര്‍ സൂര്യ നമസ്‌കാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുസ്ലീം സംഘടനകള്‍ ആരോപിച്ചു. ജമാഅത്തെ ഉലമ-ഇ- ഹിന്ദ്, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളാണ് സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ രംഗത്തുവന്നത്.
സൂര്യ നമസ്‌കാരം പോലെയുള്ള ആചാരങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ജബല്‍പൂര്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് ജമാഅത്തെ ഉലമ-ഇ- ഹിന്ദ് മേധാവി അബ്ദുള്‍ വാഹിദ് ഖത്താരി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിര്‍ദേശം ഭരണഘടനയ്ക്കു മേലുള്ള കടന്നുകയറ്റമാണ്. തങ്ങളുടെ പ്രതിഷേധം സര്‍ക്കാര്‍ ഗൗരവമായി എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഖത്താരി പറഞ്ഞു.
സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള ഉത്തരവുകള്‍ മതവിരുദ്ധമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാവ് അനീഷ അന്‍സാരി പറഞ്ഞു. ഇത്തരം മതപരമായ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കാനവില്ലെന്നും അന്‍സാരി കൂട്ടിച്ചേര്‍ത്തു.
from kerala news edited
via IFTTT