121

Powered By Blogger

Monday, 6 April 2020

എറിക് യുവാന്‍ 'പുലി'യായി:സമ്പത്ത് കുതിച്ചുയർന്നു

കൊച്ചി: കൊറോണ പടർന്നുപിടിച്ചതോടെ ലോകമാകെ ശതകോടീശ്വരന്മാരുടെ ആസ്തിയിൽ വൻ ഇടിവുണ്ടായിരിക്കുകയാണ്. എന്നാൽ, യു.എസ്. ആസ്ഥാനമായ 'സൂം' എന്ന സ്റ്റാർട്ട് അപ്പിന്റെ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവുമായ എറിക് യുവാന്റെ ആസ്തിമൂല്യത്തിൽ രണ്ടുമാസം കൊണ്ട് 77 ശതമാനം കുതിപ്പുണ്ടായി. 350 കോടി ഡോളറായാണ് അദ്ദേഹത്തിന്റെ സമ്പത്തിന്റെ മൂല്യം ഉയർന്നതെന്ന് 'ഹുറുൺ റിപ്പോർട്ടി'ന്റെ പഠനം വ്യക്തമാക്കുന്നു. വീഡിയോ കോൺഫറൻസിങ് സോഫ്റ്റ്വേർ ഒരുക്കുന്ന കമ്പനിയാണ് സൂം. ഇന്ത്യ ഉൾപ്പെടെ പലരാജ്യങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ, കമ്പനികൾ മിക്കതും ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള 'വർക്ക് ഫ്രം ഹോം' സൗകര്യമൊരുക്കി. ഇതോടെ, വീഡിയോ കോൺഫറൻസിങ് കൂടി. ഇതാണ് സൂമിന് നേട്ടമായത്. ജോലി ആവശ്യങ്ങൾക്ക് വീട്ടിലിരിക്കുന്നവർ സമയം ചെലവഴിക്കാൻ സൗഹൃദ സംഭാഷണങ്ങളും 'സൂം' വഴിയാക്കിയിട്ടുണ്ട്. 'സിസ്കോ'യിലെ ജോലി ഉപേക്ഷിച്ച് 2011-ലാണ് എറിക് സ്വന്തം സംരംഭത്തിന് തുടക്കം കുറിച്ചത്. 49-കാരനാണ് അദ്ദേഹം.

from money rss https://bit.ly/2JJuEv1
via IFTTT