Story Dated: Monday, December 8, 2014 05:36
അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയ്‌ക്കെതിരെ നടക്കുന്ന ടെസ്‌റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ വിരാട് കോഹ്ലി നയിക്കും. നാളെ അഡ്‌ലെയ്‌ഡിലാണ് മത്സരം. വിരലിന് പറ്റിയ പരിക്കിനെ തുടര്‍ന്ന് ടെസ്‌റ്റിലെ ആദ്യ മത്സരത്തില്‍ ക്യാപ്‌റ്റന്‍ ധോണിക്ക് വിശ്രമം അനുവദിച്ചു. ഇതേതുടര്‍ന്നാണ് ടീം ഇന്ത്യയെ നയിക്കാനുള്ള നിയോഗം കോഹ്ലിയെ തേടിയെത്തിയത്.
ടീമിനെ നയിക്കാന്‍ കിട്ടിയ അവസരം ഭാഗ്യമായി കരുതുന്നതായി കോഹ്ലി പറഞ്ഞു. ധോണി ആരോഗ്യവാനായി തിരികെയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കോഹ്ലി കൂട്ടിച്ചേര്‍ത്തു. പേസ് ബോളര്‍ ഭുവനേശ്വര്‍ കുമാറും കളിക്കുന്ന കാര്യം സംശയത്തിലാണ്. പരിക്കിനെ തുടര്‍ന്ന് ഭുവനേശ്വറിന് ഞായറാഴ്‌ച നടന്ന പരിശീലന മത്സരം നഷ്‌ടമായിരുന്നൂ.
from kerala news edited
via IFTTT