Story Dated: Tuesday, December 9, 2014 06:41
പത്തനംതിട്ട: നഗരസഭയുടെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നകളക്‌ഷന്‍ സെന്റര്‍ പൂട്ടിയത് ഉപഭോക്‌താക്കള്‍ക്ക് ദുരിതമാകുന്നു. ജില്ലാ ആസ്‌ഥാനത്തെ കല്ലറക്കടവിലുള്ള വാട്ടര്‍ അതോറിട്ടി കാര്യാലയത്തിന് പുറമേ നഗരസഭയുടെ പഴയ ഓഫീസ് കെട്ടിടത്തിലും കലക്‌ടറേറ്റ് വളപ്പിനുള്ളിലെ ജനസേവ കേന്ദ്രത്തിലും കലക്‌ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നു.
ഇതില്‍ പഴയ മുനിസിപ്പാലിറ്റി കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന സെന്റര്‍ പൂട്ടിയതാണ് ജനത്തെ ബുദ്ധിമുട്ടിലാക്കിയത്. ഇതിന് പുറമേ ജനസേവാ കേന്ദ്രത്തിലെ കളക്‌ഷന്‍ സെന്ററിലെ കംപ്യൂട്ടര്‍ തകരാറിലായതോടെ വെള്ളക്കരം അടയ്‌ക്കാന്‍ കല്ലറക്കടവിലെ കാര്യാലയത്തില്‍ എത്തേണ്ട സ്‌ഥിതിയാണ്.
from kerala news edited
via IFTTT