121

Powered By Blogger

Monday, 8 December 2014

താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്ന്‌ അമര്‍ സിങ്‌









Story Dated: Monday, December 8, 2014 07:59



mangalam malayalam online newspaper

ജെയ്‌പ്പൂര്‍: താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്ന്‌ സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പി അമര്‍ സിങ്‌. അത്തരം വാര്‍ത്തകള്‍ അടിസ്‌ഥാനരഹിതമാണ്‌. തനിക്ക്‌ ബി.ജെ.പിയിലേക്ക്‌ ക്ഷണം ലഭിച്ചിട്ടില്ലെന്നും അമര്‍ സിങ്‌ പറഞ്ഞു. അമര്‍ സിങ്‌ കഴിഞ്ഞ ദിവസം ബി.ജെ.പി നേതാക്കളെ സന്ദര്‍ശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്‌ത്തുകയും ചെയ്‌തിരുന്നു.


ഇതിന്‌ പിന്നാലെ അമര്‍ സിങ്‌ ബി.ജെ.പിയില്‍ ചേരുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചു. ഈ സാഹചര്യത്തിലാണ്‌ അമര്‍ സിങ്‌ വാര്‍ത്തകള്‍ നിഷേധിച്ച്‌ രംഗത്ത്‌ വന്നത്‌. ജെയ്‌പ്പൂരില്‍ സ്വകാര്യ സന്ദര്‍ശനത്തിന്‌ എത്തിയ അമര്‍ സിങ്‌ ജെയ്‌പ്പൂര്‍ പ്രസ്‌ ക്ലബ്ബില്‍ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു. തനിക്ക്‌ ഇപ്പോള്‍ ഒരു പാര്‍ട്ടിയുമായും ബന്ധമില്ല. ഭാവിയിലും താന്‍ സ്വതന്ത്രനായി തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും അമര്‍ സിങ്‌ പറഞ്ഞു.










from kerala news edited

via IFTTT