121

Powered By Blogger

Sunday, 1 February 2015

ഇന്റര്‍നാഷണല്‍ ഹബ്ബിനായി പ്രവാസികള്‍ പ്രക്ഷോഭത്തിലേക്ക്‌








ഇന്റര്‍നാഷണല്‍ ഹബ്ബിനായി പ്രവാസികള്‍ പ്രക്ഷോഭത്തിലേക്ക്‌


Posted on: 02 Feb 2015


ദുബായ്: രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഇന്‍ര്‍നാഷണല്‍ ഹബ് എന്ന പദവി കേരളത്തില്‍ നെടുമ്പാശ്ശേരിക്കെങ്കിലും നല്‍കണമെന്ന ആവശ്യമുയര്‍ത്തി പ്രവാസി സംഘടനകളും പൗര പ്രമുഖരും രംഗത്തിറങ്ങുന്നു.

ഇതിന്റെ ആദ്യഘട്ടമായി കേരള മുഖ്യമന്ത്രിക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കും. ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാറിനെയും സമീപിക്കും. കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളെയും ജന നേതാക്കളെയും ഇക്കാര്യത്തില്‍ രംഗത്തിറക്കാനും പദ്ധതികളാവിഷ്‌കരിക്കും. നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഇസ്മയില്‍ റാവുത്തര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. വൈ.എ. റഹിം, ദുബായ് കെ.എം.സി.സി. പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ദേരാ ട്രാവല്‍സ് ജനറല്‍ മാനേജര്‍ ടി.പി. സുധീഷ് എന്നിവര്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിവിധ മലയാളിസംഘടനകളെയും പ്രവാസി സംഘടനാനേതാക്കളെയും ഇതിനായി സമീപിക്കുമെന്നും അവരുടെയെല്ലാം കൂട്ടായ പരിശ്രമത്തോടെയാവും ഭാവി പ്രവര്‍ത്തനങ്ങളെന്നും അവര്‍ വിശദീകരിച്ചു.

കേരളത്തിന്റെ സമഗ്രവികസനത്തിനും യാത്രക്കാരുടെ ക്ഷേമത്തിനുമായി കേരളത്തിന് ഇന്റര്‍നാഷണല്‍ ഹബ്ബ് എന്ന പദവി കേരളത്തിന് കിട്ടിയേതീരൂ. കോഴിക്കോടും തിരുവനന്തപുരവും നെടുമ്പാശ്ശേരിക്കൊപ്പം ഇതിന് യോഗ്യതയുള്ളതാണ്. എന്നാല്‍ ചുരുങ്ങിയത് നെടുമ്പാശ്ശേരിക്കെങ്കിലും ഈ പദവി കിട്ടിയേ തീരൂ. വിദേശ യാത്രക്കാരുടെ എണ്ണത്തില്‍ ചെന്നൈക്കും മുന്നിലാണ് നെടുമ്പാശ്ശേരി. എന്നിട്ടും കേരളം അവഗണിക്കപ്പെട്ടു. വേണ്ടരീതിയില്‍ കേരളത്തിന്റെകാര്യങ്ങള്‍ കേന്ദ്രത്തില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതാണ് ഈ പ്രശ്‌നത്തിന് കാരണമെന്ന് അവര്‍ പറഞ്ഞു. വ്യോമയാന വകുപ്പിന്റെ ഇന്റര്‍നാഷണല്‍ ഹബ് പട്ടികയില്‍ പ്പെടുന്ന വിമാനത്താവളങ്ങള്‍ക്കായിരിക്കും ഭാവിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ലഭിക്കുന്നത്. ഇപ്പോഴുള്ള കരട് പട്ടികയില്‍ ഇന്ത്യയിലെ മെട്രോ നഗരങ്ങള്‍ മാത്രമാണുള്ളത്. മൂന്നുകോടി വിദേശ ഇന്ത്യക്കാരില്‍ 30 ശതമാനവും മലയാളികളാണ്. അവരില്‍ത്തന്നെ മുക്കാല്‍ഭാഗവും ഗള്‍ഫ് നാടുകളിലാണ് ജോലിചെയ്യുന്നത്. കേരളത്തില്‍ നിന്നുള്ള വിനോദസഞ്ചാരികളും ഏറുന്നു. കേരളത്തിലേക്കുള്ള വിദേശസഞ്ചാരികളും ഓരോ വര്‍ഷവും ഏറിവരുന്നു. എയര്‍ഇന്ത്യയുടെ വലിയ വിമാനമായ ഡ്രീം ലൈനര്‍ ഇതുവരെ കേരളത്തിലേക്ക് സര്‍വീസ് നടത്തിയിട്ടില്ല. വിമാനത്താവളങ്ങളില്‍ അതിനുള്ള സൗകര്യമില്ല എന്നാണ് വിശദീകരണം. പുതുതായി ഇന്റര്‍നാഷണല്‍ ഹബ് പട്ടികയില്‍ കേരളം ഇടംപിടിക്കുന്നില്ലെങ്കില്‍ സമീപ ഭാവിയിലൊന്നും ഇനി അത്തരം വികസനം ഇവിടെ നടക്കാന്‍ പോകുന്നുമില്ല. ഇത്തരംകാര്യങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ അവതരിപ്പിക്കാന്‍ കേരളത്തിലെ ഭരണാധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും കഴിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.











from kerala news edited

via IFTTT