121

Powered By Blogger

Sunday, 1 February 2015

400 കെ.വി. ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധം; സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചനടത്തും








400 കെ.വി. ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധം; സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചനടത്തും


Posted on: 02 Feb 2015


ബെംഗളൂരു: മൈസൂര്‍- കോഴിക്കോട് 400 കെ.വി. ലൈന്‍ പദ്ധതിക്കെതിരെ വിവിധസംഘടനകള്‍ ഉയര്‍ത്തുന്ന പ്രതിഷേധം കര്‍ണാടകസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി. ബന്ദിപ്പൂര്‍വഴിയുള്ള രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ വനം മൃഗങ്ങള്‍ക്കും ആദിവാസികള്‍ക്കുമുള്ളതാണെന്ന സുപ്രീം കോടതിനിര്‍ദേശം ഉയര്‍ത്തിക്കാട്ടിയാണ് സമരത്തിലുള്ള സംഘടനകള്‍ വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധം നയിക്കുന്ന സംഘടനാപ്രതിനിധികളുമായി തിങ്കളാഴ്ച ഉദ്യോഗസ്ഥര്‍ ചര്‍ച്ചനടത്തും.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ചര്‍ച്ച. വൈദ്യുതിമന്ത്രി ഡി.കെ. ശിവകുമാര്‍ കര്‍ഷകപ്രതിനിധികളുമായി നേരത്തേ ചര്‍ച്ച നടത്തിയിരുന്നു. അതേസമയം പദ്ധതി നടപ്പാക്കാന്‍ കര്‍ണാടകം പ്രതിജ്ഞാബന്ധമാണെന്ന് മന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ 50,000 മരങ്ങള്‍ വെട്ടിമാറ്റേണ്ടിവരുമെന്ന് കാണിച്ചാണ് പരിസ്ഥിതിസംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നത്.

കുടക് ജില്ലയിലാണ് കൂടുതല്‍ എതിര്‍പ്പ് ഉയരുന്നത്. സംഘടനാപ്രതിനിധികളുമായി ചര്‍ച്ച നടത്തി പ്രശ്‌നത്തിന് പരിഹാരംകാണാനാണ് സര്‍ക്കാര്‍ തീരുമാനം. സേവ് കാവേരി മൂവ്‌മെന്റ്, രാജ്യ റെയ്ത്ത സംഘ എന്നീസംഘടനകളാണ് പ്രധാനമായും എതിര്‍പ്പുമായി രംഗത്തുള്ളത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രി ഡി.കെ. ശിവകുമാറും സ്ഥലം സന്ദര്‍ശിക്കുകയും കരിമ്പ് കര്‍ഷകരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

കുടകില്‍ നിര്‍മാണപ്രവര്‍ത്തി നടക്കുന്ന സ്ഥലത്ത് സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ചര്‍ച്ചനടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പരിസ്ഥിതിക്ക് കോട്ടംതട്ടാതെ പദ്ധതി നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ വാദം.

ലൈന്‍വലിക്കുന്നതിന് ബദല്‍വഴി ആലോചിച്ചിരുന്നെങ്കിലും അനുയോജ്യമല്ലെന്ന് കണ്ടെത്തുകയായിരുന്നു. ലൈന്‍ വലിക്കുന്നതിനെതിരെ കുടകില്‍ കാപ്പി കര്‍ഷകര്‍ ഉയര്‍ത്തുന്ന എതിര്‍പ്പിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ, വൈദ്യുതി മന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരുമായി എം.കെ. രാഘവന്‍ എം.പി. ചര്‍ച്ച നടത്തിയിരുന്നു.

മൈസൂരില്‍നിന്ന് കോഴിക്കോട്ടേക്ക് 250 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള കെ.വി. ലൈന്‍ വലിക്കാന്‍ പദ്ധതി ആരംഭിച്ചത് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്. ഇതില്‍ കേരളത്തിന്റെഭാഗത്തുള്ള 90 കി.മീറ്റര്‍ ലൈനിന്റെപണി പൂര്‍ത്തിയായി. കര്‍ണാടകത്തിലൂടെ 160 കി.മീറ്ററാണ് ലൈന്‍ വലിക്കേണ്ടതുള്ളത്. ഇതില്‍ മൈസൂര്‍ മുതല്‍ പെരിയപട്ടണവരെയുള്ള 110 കി.മീറ്ററിന്റെ നിര്‍മാണവും പൂര്‍ത്തിയായി. കുട്ട മുതല്‍ പെരിയ പട്ടണവരെയുള്ള 50 കി.മീറ്ററിന്റെ നിര്‍മാണ പ്രവൃത്തിയാണ് പൂര്‍ത്തിയാക്കാനുള്ളത്. ലൈനിന്റെ 15 മീറ്റര്‍ കടന്നുപോകുന്നത് കുടകിലെ കാപ്പിത്തോട്ടത്തിലൂടെയാണ്. ലൈന്‍ വലിക്കുന്നതിന് വനംവകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പരിസ്ഥിതി സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. കേരളത്തിന്റെ വടക്കന്‍ മേഖലയെ സംബന്ധിച്ചടത്തോളം 400 കെ.വി. ലൈന്‍ വളരെ പ്രധാനപ്പെട്ടതാണ്.











from kerala news edited

via IFTTT