Story Dated: Tuesday, March 31, 2015 07:59
ന്യൂഡല്‍ഹി: ക്രിക്കറ്റ് കമന്ററി കോപ്പിയടിച്ചത് ശ്രദ്ധയില്‍പെട്ട ആരാധകന്റെ നീക്കത്തില്‍ കമന്റേറ്ററുടെ ജോലി തെറിച്ചു. ക്രിക്കറ്റ് കമന്ററി രംഗത്തെ പ്രധാന വെബ്‌സൈറ്റായ ക്രിക്ക് ബസിന്റെ കമന്ററി കോപ്പിയടിച്ച ക്രിക്ക് ഇന്‍ഫോയിലെ കമന്റേറ്റര്‍ക്കാണ് ജോലി നഷ്‌ടമായത്. രണ്ട് സൈറ്റിലും ഒരേ രീതിയിലുള്ള കമന്ററി ശ്രദ്ധിച്ച ഒരു ക്രിക്കറ്റ് ആരാധകന്‍ ഇത് ട്വിറ്ററില്‍ കുറിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്.
ലോകകപ്പില്‍ ബംഗ്ലദേശിനെതിരായ ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ രോഹിത് ശര്‍മ നേടിയ ബൗണ്ടറിയാണ് ക്രിക്ക് ബസിലും ഇ.എസ്.പി.എന്‍-ന്റെ ക്രിക്ക് ഇന്‍ഫോയിലും ഒരുപോലെ പ്രത്യക്ഷപ്പെട്ടത്. ഇത് ശ്രദ്ധിച്ച നാഗകാസം എന്ന ക്രിക്കറ്റ് ആരാധകന്‍ സംഗതി കൈയോടെ ട്വിറ്ററില്‍ പോസ്‌റ്റ് ചെയ്‌തു. തുടര്‍ന്ന് കോപ്പിയടി വിവാദമായതോടെ രണ്ടു സൈറ്റുകളും അവകാശവാദമുന്നയിച്ച് രംഗത്തെത്തി.
തങ്ങളാണ് വിവാദ കമന്ററി ആദ്യം പ്രസിദ്ധീകരിച്ചതെന്ന് ക്രിക്ക് ബസ് അവകാശപ്പെട്ടു. ഒടുവില്‍ ക്രിക്ക് ഇന്‍ഫോ നടത്തിയ പരിശോധനയില്‍ തങ്ങളുടെ കമന്റര്‍ ക്രിക്ക് ബസിന്റെ കമന്റ്‌റി കോപ്പിയടിക്കുകയായിരുന്നു എന്ന് കണ്ടെത്തി. ഇതോടെ ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി ക്രിക്ക് ഇന്‍ഫോ എഡിറ്റര്‍ സമ്പിത് ബാല്‍ അറിയിച്ചു.
ജോലി നഷ്‌ടപ്പെട്ട കമന്റേറ്റര്‍ രോഹിത് ബൗണ്ടറി നേടിയത് ശ്രദ്ധിച്ചിരുന്നില്ല. അടുത്ത ബോളിലെ വിവരങ്ങള്‍ സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുള്ളതിനാല്‍ കൂടുതല്‍ ചിന്തിക്കാതെ ഇയാള്‍ ക്രിക്ക് ബസില്‍ നിന്നും കമന്ററി അതേപടി കോപ്പിയടിക്കുകയായിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ ഇതുകൊണ്ടും തീര്‍ന്നില്ല. തമാശയ്‌ക്ക് എങ്കിലും ട്വിറ്ററിലൂടെ ഒരാളുടെ ജോലി തെറിപ്പിച്ചുവെന്ന് ആരോപിച്ച് നാഗകാസത്തിന് എതിരെ ട്വിറ്ററിലൂടെ പലരും രംഗത്തെത്തി. എന്നാല്‍ തനിക്ക് കൗതുകം തോന്നിയകാര്യം മറ്റുള്ളവരുമായി പങ്കുവെയ്‌ക്കുക മാത്രമാണ് ചെയ്‌തതെന്ന് നാഗകാസം ട്വിറ്ററില്‍ കുറിച്ചു. ഒരാളുടെ ജോലി കളയുന്നതിന് തനിക്ക് ഉദ്ദേശമില്ലായിരുന്നു എന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.
from kerala news edited
via IFTTT