Story Dated: Tuesday, March 31, 2015 03:56
വടക്കാഞ്ചേരി: കുന്നംകുളത്ത് വില്‌പന നടത്തുന്നതിനായി ഒന്നര കിലോ കഞ്ചാവുമായി എത്തിയ ഒരാളെ എക്‌സൈസ് സംഘം പിടികൂടി. പാലക്കാട് മണ്ണാര്‍ക്കാട് കോട്ടത്തറ വില്ലേജില്‍ കണ്ണന്‍ മകന്‍ ചിന്നദുരൈ (ചിന്നന്‍-42) ആണ് പിടിയിലായത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ വൈ. ഷിബുവും തൃശൂര്‍ ഇന്റലിജന്‍സ് പാര്‍ട്ടിയും ചേര്‍ന്നാണ് അറസ്‌റ്റുചെയ്‌തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. തമിഴ്‌നാട്ടില്‍നിന്നു കഞ്ചാവ് വാങ്ങി കൊണ്ടുവന്ന് അന്യസംസ്‌ഥാന തൊഴിലാളികളെയും പാരലല്‍ കോളജ് വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് വിവിധ പ്രദേശങ്ങളില്‍ വില്‌പന നടത്തുകയായിരുന്നു. ഇന്‍സ്‌പെക്‌ടര്‍ എസ്.ബി. ആദര്‍ശ്, അസി. ഇന്‍സ്‌പെക്‌ടര്‍ സി.വി. വിന്‍സെന്റ്, പ്രിവന്റീവ് ഓഫീസര്‍മാര്‍ തോമസ്, ദേവസി, ലതിക എന്നിവരും സംഘത്തിലുണ്ടായിരുന്നു.
from kerala news edited
via IFTTT