സ്‌കൂളുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാന്‍ അഡെക് പദ്ധതി
Posted on: 01 Apr 2015
അബുദാബി: സ്‌കൂളുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായി അബുദാബി എജ്യുക്കേഷന്‍ കൗണ്‍സില്‍ (അഡെക്) പുതിയ പദ്ധതി ആവിഷ്‌കരിച്ചു. കെ.ജി. മുതല്‍ പ്ലസ് ടു വരെയുള്ള അബുദാബിയിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രൊഫഷണല്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം ആണ് നടപ്പാക്കുക. അക്കാദമിക് ഗുണനിലവാരം വര്‍ധിപ്പിക്കുക, ലൈബ്രറി, മറ്റ് വിവര ശേഖരണ സങ്കേതങ്ങള്‍ എന്നിവ സജീവമാക്കുക തുടങ്ങിയവയെല്ലാമാണ് പദ്ധതിയിലൂടെ നടപ്പാക്കുക. ഓരോ സ്‌കൂളുകള്‍ക്കും തങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ ഈ പദ്ധതി സഹായകരമാവുമെന്ന് അഡെക്കിലെ സ്‌കൂള്‍ ഓപ്പറേഷന്‍സ് വകുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ദാഹേരി പറഞ്ഞു.
from kerala news edited
via IFTTT