Story Dated: Wednesday, April 1, 2015 02:13
തിരുവമ്പാടി: എ.ടി.എം. നമ്പര്‍ചോര്‍ത്തി ഇടപാടുകാരന്റെ അക്കൗണ്ടില്‍നിന്ന് പണം ചോര്‍ത്തിയത് സംബന്ധിച്ച അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. തിരുവമ്പാടി നാഷണല്‍ ട്രേഡേഴ്‌സിലെ ആല്‍ബിന്‍ തോമസാണ് എ.ടി.എം. തട്ടിപ്പിനിരയായത്. ബാങ്കില്‍ നിന്ന് എ.ടി.എം. കണ്‍ഫര്‍മേഷന് വിളിക്കുകയാണെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ചയാള്‍ തന്ത്രത്തിലൂടെ എ.ടി.എം. നമ്പറും പിന്‍ നമ്പറും ആല്‍ബിനില്‍ നിന്നു വാങ്ങിയെടുത്താണ് തട്ടിപ്പ് നടത്തിയത്. സെക്യൂരിറ്റി പ്രശ്‌നം ഉള്ളതുകൊണ്ട് നിങ്ങളുടെ പിന്‍ നമ്പര്‍ മാറുകയാണെന്ന് പറഞ്ഞ് പഴയ പിന്‍നമ്പര്‍ കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയത്.
അക്കൗണ്ടിലെ നിലവിലുള്ള ബാലന്‍സ്‌തുകയെപ്പറ്റിയുള്ള അന്വേഷണത്തില്‍ സംശയം തോന്നിയതിനാല്‍ ആല്‍ബിന്‍ ഫെഡറല്‍ ബാങ്കിലെ മുന്‍മാനേജരെ വിളിച്ച് ഫോണ്‍ വന്നതിനെകുറിച്ച് അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഫെഡറല്‍ബാങ്കിന്റെ ശാഖയില്‍ എത്തിയപ്പോഴാണ് 5000 രൂപ അക്കൗണ്ടില്‍ നിന്നു സംഘം ചോര്‍ത്തിയതായി അറിഞ്ഞത്. തുടര്‍ന്ന് ആല്‍ബിന്‍ തിരുവമ്പാടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംസ്‌ഥാനത്ത് ഇതുപോലുള്ള സംഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെന്നും എ.ടി.എം. കാര്‍ഡ് സംബന്ധിച്ച നമ്പറുകളോ അക്കൗണ്ട് സംബന്ധിച്ച കാര്യങ്ങളോ ബാങ്ക് കേന്ദ്രങ്ങള്‍ ഫോണില്‍ വിളിച്ച് എടുക്കാറില്ലെന്നും പോലീസ് സൂചിപ്പിച്ചു.
from kerala news edited
via IFTTT