കെ.ഡി.എന്‍.എ വിനോദയാത്ര സംഘടിപ്പിച്ചു
Posted on: 31 Mar 2015
കുവൈത്ത്: കോഴിക്കോട് ജില്ലാ എന്‍ആര്‍ഐ അസോസിയേഷന്‍ കുവൈത്ത് കെ.ഡി.എന്‍.എ മെംബര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി വിനോദയാത്ര സംഘടിപ്പിച്ചു. ഖൈറാന്‍ റിസോര്‍ട്ടില്‍ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ വിനോദയാത്ര, സംഘാടനം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും മികച്ചതായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി കലാകായിക ക്വിസ് മല്‍സരങ്ങള്‍ ശ്രദ്ധേയമായി. മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വേദിയില്‍ വച്ച് വിതരണം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ സന്തോഷ് പുനത്തില്‍ സ്വഗതം ആശംസിച്ചു. ജോയിന്‍റ്റ് കണ്‍വീനര്‍മാരായ സജീവന്‍ കുനിമ്മല്‍ ഷിജിത് കുമാര്‍, കെ.ഡി.എന്‍.എ ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് മെംബര്‍മാര്‍ ഏരിയ ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കുവൈത്തില്‍ ജോലി സ്ഥലത്ത് അപകടത്തില്‍ മരിച്ച ബേപ്പൂര്‍ സ്വദേശി രാജേഷിന്റെ നിര്യാണത്തില്‍ പരിപാടിയില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
പി.സി.ഹരീഷ്
from kerala news edited
via IFTTT