Story Dated: Tuesday, March 31, 2015 07:33
ജമ്മു: ആറു പേരുടെ മൃതദേഹങ്ങള്‍ക്കൂടി കണ്ടെടുത്തതോടെ കനത്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ജമ്മു കാശ്‌മീരില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി. മഴയുടെ ശക്‌തിയില്‍ കുറവ് സംഭവിച്ചതും കഴിഞ്ഞ 24 മണിക്കൂറായി ഝെലം നദിയിലെ ജല നിരപ്പില്‍ ഗണ്യമായ കുറവ് സംഭവിച്ചതും രക്ഷാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കി.
പ്രളയ ബാധിത പ്രദേശങ്ങളിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്തം നല്‍കാന്‍ ദേശിയ ദുരന്ത നിവാരണ സേനയുടെ എട്ട് യൂണിറ്റുകളെക്കൂടി സംസ്‌ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ഇതിനു പുറമെ സായുധ സേനയും നാല് ഹെലികോപ്‌റ്ററുകളും പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസങ്ങളായി അടച്ചിട്ടിരിക്കുന്ന ശ്രീനഗര്‍-ജമ്മു ദേശിയ പാത ഗതാഗതത്തിനായി തുറന്നു. മഴ താല്‍ക്കാലികമായി മാറി നില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ചെറിയ വാഹനങ്ങള്‍ക്ക് മാത്രമായാണ് പാത തുറന്നിരിക്കുന്നത്. പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള വാഹനങ്ങള്‍ക്കും ഗാതാഗതത്തിന് അനുമതി നല്‍കിയിട്ടുണ്ട്. സംസ്‌ഥാനത്ത് അടുത്ത ആറ് ദിവസങ്ങള്‍കൂടി കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് ഇന്നലെ കാലാവസ്‌ഥാ നിരീക്ഷണ വിഭാഗം ഇന്നലെ അറിയിച്ചിരുന്നു.
from kerala news edited
via IFTTT