121

Powered By Blogger

Monday, 11 January 2021

ഇത്തവണ കേന്ദ്ര ബജറ്റ് അച്ചടിക്കില്ല; സോഫ്റ്റ് കോപ്പികള്‍ വിതരണംചെയ്യും

കോവിഡ് വ്യാപനത്തെതുടർന്ന് ഇത്തവണ ബജറ്റ് പേപ്പറുകൾ അച്ചടിക്കേണ്ടെന്ന് തീരുമാനിച്ചു. അതിനുപകരം സോഫ്റ്റ് കോപ്പികളാകും വിതരണംചെയ്യുക. സാമ്പത്തിക സർവെയും അച്ചടിക്കില്ല. പാർലമെന്റ് അംഗങ്ങൾക്കെല്ലാം സോഫ്റ്റ് കോപ്പികളാകും നൽകുക. സ്വാതന്ത്ര്യത്തിനുശേഷം ഇതാദ്യമായാണ് രാജ്യത്ത് അച്ചടിക്കാത്ത കോപ്പികളുമായി ബജറ്റ് അവതരിപ്പിക്കുന്നത്. ധനമന്ത്രാലയത്തിലുള്ള പ്രസിലാണ് എല്ലാവർഷവും ബജറ്റ് പേപ്പറുകൾ അച്ചടിക്കാറുള്ളത്. അച്ചടിച്ച് മുദ്രയിട്ട് വിതരണംചെയ്യുന്നതിനായി രണ്ടാഴ്ചയോളം സമയമെടുക്കുമായിരുന്നു. 100 ഓളം ജീവനക്കാരാണ് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നത്. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. പാർലമെന്റിലെ ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിച്ച് ഏപ്രിൽ എട്ടുവരെ തുടരും. ആദ്യ സെഷൻ ഫെബ്രുവരി 15വരെയും രണ്ടാമത്തേത് മാർച്ച് എട്ടുമുതലാകും നടക്കുക. ഫെബ്രുവരി 16 മുതൽ മാർച്ച് ഏഴുവരെയുള്ള സെഷനിൽ ഇടവേളകളുണ്ടാകും. കോവിഡ് വ്യാപനത്തെതുടർന്ന് കഴിഞ്ഞവർഷം പാർലമെന്റിന്റെ ശീതകാലസമ്മേളനം നടന്നിരുന്നില്ല.

from money rss https://bit.ly/3i04BQm
via IFTTT