121

Powered By Blogger

Monday, 11 January 2021

സെന്‍സെക്‌സ് 49,000 കടന്നു; നിഫ്റ്റി 14,500നരികെ ക്ലോസ്‌ചെയ്തു

മുംബൈ: ഓഹരി വിപണിയിൽ റാലി തുടരുന്നു. സൂചികകൾ വീണ്ടും റെക്കോഡ് ഭേദിച്ച് ക്ലോസ്ചെയ്തു. നവംബർ ഒമ്പതിനുശേഷം 16.5ശതമാനമാണ് സെൻസെക്സിലുണ്ടായനേട്ടം. രണ്ടുമാസംകൊണ്ട് 7000ത്തോളം പോയന്റാണ് ഉയർന്നത്. ഒരു ലക്ഷം കോടി രൂപയിലധികമാണ് ഈകാലയളവിൽ വിദേശനിക്ഷേ സ്ഥാപനങ്ങൾ രാജ്യത്തെ വിപണിയിൽ നിക്ഷേപിച്ചത്. സെൻസെക്സ് 486.81 പോയന്റ് നേട്ടത്തിൽ 49,269.32ലും നിഫ്റ്റി 137.50 പോയന്റ് ഉയർന്ന് 14,484.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കമ്പനികൾ മികച്ച മൂന്നാംപാദഫലങ്ങൾ പുറത്തുവിടാൻ തുടങ്ങിയതും കോവിഡ് വാക്സിൻ ഉടനെ വിതരണം തുടങ്ങുമെന്നതും യുഎസിൽ ഉടനെ ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകളുമാണ് വിപണിയെ തുണച്ചത്. ബിഎസ്ഇയിലെ 1423 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1672 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 137 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി, വിപ്രോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, റിലയൻസ്, എൽആൻഡ്ടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഐടി സൂചിക മൂന്നുശതമാനത്തോളം ഉയർന്നു. വാഹനം 2.6ശതമാനവും എഫ്എംസിജി, ഫാർമ സൂചികകൾ ഒരുശതമാനംവീതവും നേട്ടമുണ്ടാക്കി. അതേസമയം, ലോഹം, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Source: BSE Nifty ends just shy of 14,500, Sensex above 49K

from money rss https://bit.ly/3nzL1f5
via IFTTT