121

Powered By Blogger

Monday, 10 August 2020

ആര്‍ബിഐയുടെ പണനയത്തോട് പ്രതികരിക്കാതെ വിപണി

റിസർവ് ബാങ്കിന്റെ പണനയ പ്രഖ്യാപനത്തിനു ശേഷവും വിപണിയിൽ വലിയ ഉണർവു ദൃശ്യമല്ല. താഴ്ന്ന വരുമാനനേട്ടത്തിലൂടെ സമ്മർദ്ദം അനുഭവപ്പെടുന്ന ഓഹരി വിപണിയിൽ കൂടുതൽ പണം എത്തിക്കുന്നതിനായി കഴിഞ്ഞ രണ്ടു വട്ടവും ആർബിഐ കൈക്കൊണ്ട നടപടികൾ ശ്ളാഘനീയം തന്നെ. ആവശ്യത്തിലേറെ പണം വിപണിയിൽ എത്തിയതിനാലും 2021 സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ വിലക്കയറ്റം വർധിക്കുമെന്ന കണക്കുകൂട്ടൽ ഉള്ളതുകൊണ്ടും പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുകവഴി നീതിപൂർവമായ നിലപാടാണ് ആർബിഐ കൈക്കൊണ്ടത്. കോവിഡിന്റെ ആഘാതം നേരിട്ടനുഭവിച്ച കമ്പനികളുടെ വായ്പകൾ പുനക്രമീകരിക്കുന്നതു സംബന്ധിച്ച പ്രസ്താവന സാമ്പത്തിക മേഖലയ്ക്കും ബാങ്കുകൾക്കും ഒരുപോലെ ഗുണകരമാണ്. കിട്ടാക്കടങ്ങളാണ് ബാങ്കിംഗ് വ്യവസായം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. സ്വർണത്തിന്റെ വായ്പയും മൂല്യവും തമ്മിലുള്ള അനുപാതം 75 ശതമാനത്തിൽനിന്ന് 90 ശതമാനമായി ഉയർത്തിയത് ഗുണകരമായ തീരുമാനമാണ്. ഇടത്തരം, താഴ്ന്ന വിഭാഗങ്ങൾക്ക് പ്രയോജനകരമാണിത്. സ്വർണത്തിന് ഇടക്കാലത്തേക്കു മാത്രമല്ല, ദീർഘകാലത്തേക്കും ഉറച്ച നിലനിൽപ്പുള്ളതിനാൽ ബാങ്കുകൾക്ക് ചെറിയ തുകയിൽ കുറഞ്ഞകാലത്തേക്കും സ്വർണ പണയത്തിൽ യഥേഷ്ടം വായ്പ നൽകാം. അങ്ങനെയുള്ള വായ്പകൾ സ്ഥിരമായി പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്യും. ബാങ്കുകൾക്കു മാത്രമായി അനുവദിക്കപ്പെട്ട ഈ ആനുകൂല്യം ആർബിഐ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും അനുവദിക്കേണ്ടതായിരുന്നു. വായ്പാ മൊറട്ടോറിയം അവസാനിപ്പിച്ച് വായ്പാ വളർച്ചയിലാണ് ആർബിഐ ശ്രദ്ധയൂന്നേണ്ടിയിരുന്നത്. വിപണി തുറക്കുന്നതിന്റെ മൂന്നാം ഘട്ടത്തിലാണിപ്പോൾ. മൊറട്ടോറിയം ദീർഘിപ്പിക്കുന്നതിന് നീതി ആയോഗും എതിരാണ്. മൊറട്ടോറിയം ദീർഘിപ്പിക്കാനുള്ള ഏതുതീരുമാനവും സമ്പദ്ഘടനയ്ക്കും ബാങ്കുകൾക്കും പ്രതികൂലമായിരിക്കും. വായ്പാ പുനസംഘടനയ്ക്കുള്ള അവസാന തിയതി ഈവർഷം ഡിസംബർ 31 ആണ്. വർഷം മുഴുവനുമോ ബാങ്കുകളും വായ്പയെടുത്തവരും ഒരു മേശയ്ക്കുചുറ്റുംഇരുന്ന് പുതിയ പദ്ധതി ഉണ്ടാക്കുന്നതുവരെയോ ഇതുനീണ്ടു നിൽക്കുമെന്നാണ് കരുതേണ്ടത്. ഇതര രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ പലിശ കുറയ്ക്കലിനൊപ്പവും പണം സുലഭമാക്കുന്നതിന് കാഷ് റിസർവ് അനുപാതം നിലനിർത്താനുമായി ഇടക്കാലത്ത് കൂടതൽ ഉദാര നടപടികൾ ആർബിഐയിൽനിന്നു പ്രതീക്ഷിക്കാവുന്നതാണ്. നയപ്രഖ്യാപനത്തിൽ പ്രത്യേകമായി പരാമർശിച്ചിട്ടില്ലെങ്കിലും തുറന്ന വിപണി പ്രക്രിയ സമീപകാലത്തും തുടരുമെന്നു തന്നെ പ്രതീക്ഷിക്കാം. ബോണ്ട് നേട്ടം ആകർഷകമാക്കാൻ ഇതാവശ്യമാണ്. സമ്പദ്ഘടനയിൽ വായ്പാ വളർച്ചയുണ്ടാക്കാനും വായ്പകളുടെ പുനർ രൂപീകരണത്തിനും പുതിയ മൊറട്ടോറിയം നിർത്താനുമാണ് ആർബിഐ ഉടൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. സാമ്പത്തികമേഖല ഇപ്പോൾ കിട്ടാക്കടങ്ങൾ മൂലമുള്ള പ്രശ്നം നേരിടുകയാണ്. 2020 സെപ്റ്റംബറോടെ മൊത്തം കിട്ടാക്കടങ്ങൾ 10 ശതമാനം കുറയുമെന്നാണ് കണക്കു കൂട്ടൽ. 2021 മാർച്ചിൽ ഇത് 12.5 ശതമാനമാവുമെന്നും കണക്കാക്കപ്പെടുന്നു. ഈ വർധന ഇപ്പോൾ തന്നെ വിപണി കണക്കിലെടുത്തിട്ടുണ്ടാകാമെങ്കിലും ലോക് ഡൗൺ നീട്ടാനുള്ള ഏതു തീരുമാനവും കിട്ടാക്കടങ്ങൾ 14.8 ശതമാനമായി ഉയർത്തും. സാമ്പത്തിക മേഖലയെ സംബന്ധിച്ചേടത്തോളം വലിയ ദുരന്തമായിരിക്കും ഇത്. ഇപ്പോൾ ബാങ്കുകൾ വായ്പാ വളർച്ചയ്ക്കു പകരം പണം ശേഖരിക്കുന്നതിലും ഭാവി വളർച്ചയ്ക്കുള്ള സുരക്ഷ എന്നനിലയിൽ മൂലധനം ഉയർത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൂല്യനിർണയത്തിന്റെ കാര്യത്തിൽ ഇപ്പോൾ ബാങ്കുകൾ നല്ലനിലയിലാണ്. അതുകൊണ്ടു തന്നെ ദീർഘകാല കാഴ്ചപ്പാടിൽ അവയുടെ ഓഹരികൾ ശുപാർശ ചെയ്യുന്നത് നന്നായിരിക്കും. സമീപകാലത്തെ അനിശ്ചിതത്വം പരിഗണിക്കുമ്പോൾ അടുത്ത ആറുമാസക്കാലത്തേക്ക് പണ ശേഖരണം തന്നെയായിരിക്കും നല്ലതന്ത്രം. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയിൽ തിരുത്തൽ ഉണ്ടാകുമ്പോൾ ബാങ്കിംഗ് മേഖല സാമ്പത്തിക രംഗത്ത് പ്രധാന ഗുണഭോക്താവായിത്തീരുകയും മികച്ച പ്രകടനം നടത്താൻ തുടങ്ങുകയും ചെയ്യും. ഇപ്പോൾ മോശമായ ഈ ഓഹരികളുടെ പ്രകടനം സമീപകാലത്തും ഇതുപോലെ തന്നെതുടരും. മൊറട്ടോറിയം നിർത്തലാക്കുന്നത് വായ്പാവളർച്ചയിൽ ബാങ്കുകളെ സഹായിക്കും. താഴ്ന്ന ഉൽപാദനക്ഷമത കാരണം കിട്ടാക്കടങ്ങൾ സമീപകാലത്തു കൂടാൻ തന്നെയാണ് സാധ്യത. വായ്പകൾക്കായുള്ള സേവനവും പ്രശ്നഭരിതമാവും. ഓഹരി വിപണിയിലെ ഇപ്പോഴത്തെ പ്രതികരണമില്ലായ്മക്കുകാരണം ആഗോള തലത്തിലെ ചഞ്ചലാവസ്ഥയും കൂടിയ വിലകളുമാണ്. ഒട്ടും വൈകാതെ വിപണിയുടെ ഗതിവേഗം പരീക്ഷിക്കപ്പെടുമെന്നു തന്നെയാണ് കരുതുന്നത്. ഓഹരികൾ വില നോക്കി വാങ്ങുകയാണ് ഈ ഘട്ടത്തിൽ ഏറ്റവും ഗുണകരം. ഇത്തരം ഓഹരികളോ മേഖലയോ എന്തുകൊണ്ടാണ് കുറഞ്ഞ വിലയിൽ വിൽക്കപ്പെടുന്നത് എന്നും മൂല്യനിർണയത്തിൽ ഏറ്റവും താഴെപോകുന്നത് എന്തുകൊണ്ടാണെന്നും ശ്രദ്ധയോടെ മനസിലാക്കാൻ ശ്രമിക്കണം. കാരണങ്ങൾ അടിസ്ഥാനപരമോ സാങ്കേതികമോ എന്നു കണ്ടെത്തുകയും ദീർഘകാലത്തേക്ക് അതു നിലനിൽക്കുമോ എന്ന് അറിയുകയും വേണം. ഓഹരികളെക്കുറിച്ചു മനസിലാക്കാൻ ലളിത അളവുകോലുകളായ പിഇ, പിബി, പിഇജി എന്നിവ ഉപയോഗിക്കാം. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ മുന്തിയ ഓഹരികൾ, നിലവാരം കൂടിയവ, ചെറുകിട ,ഇടത്തരം ഓഹരികൾ എന്നിവയ്ക്ക് പട്ടികയിൽ മുന്തിയ പരിഗണന നൽകുന്നതാണ് ഉചിതം. മുകളിൽ നിന്നു താഴോട്ടുള്ള ക്രമത്തിൽ പരിഗണിച്ചാൽ കഴിഞ്ഞ 3 മുതൽ 7 വർഷം വരെ വളരെ താഴ്ന്ന പ്രകടനം നടത്തിയ ഓഹരികളും സെക്ടറുകളുംപോലും പരിഗണനാർഹമാണ്. ഈ വർഷം മൂല്യംനോക്കി വാങ്ങേണ്ട സെക്ടറുകൾ ഫാർമ, ഐടി, ടെലികോം എന്നിവയാണ്. ഇപ്പോൾ ഇവ ശരാശരിക്ക് അൽപംമാത്രം മുകളിലാണ്. ഇപ്പോൾ ബാങ്കുകളുടെ ഓഹരികൾ ശരാശരിക്കു താഴെയാണെങ്കിലും നേരത്തേ പരാമർശിച്ചതുപോലെ ദീർഘകാലത്ത് പണമുണ്ടാക്കാൻ ഏറ്റവും മികച്ചതു തന്നെയാണ്. 2021 വളർച്ചയുടെ വർഷം ആവുകയാണെങ്കിൽ ശോഭനമായ മേഖലകൾ എന്ന നിലയിൽ ഭാവിയിൽ പരിഗണിക്കേണ്ടത് വാഹന, ലോഹ കമ്പനി ഓഹരികളാണ്. എന്നാൽ ഇടക്കാലത്ത് അവയുടെ മൂല്യം കൂടുതലാണ്. ഉറച്ച പ്രൊമോട്ടർമാരുള്ള, വായ്പ, ലാഭ സാധ്യത എന്നിവയിൽ ഉറച്ച അനുപാതം നിലനിർത്തുന്ന, നടത്തിപ്പു യോഗ്യതയുള്ളവർക്കൊപ്പമാണു നിൽക്കേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3fJxvBG
via IFTTT