121

Powered By Blogger

Thursday, 10 September 2020

ടൂറിസം മേഖലയിലെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് ഫിക്കി

കൊച്ചി:കേരളത്തിൽ ടൂറിസം സീസൺ ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിൽ ടൂറിസം മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംസ്ഥാനസർക്കാരിന് നിവേദനം നൽകി. കഴിഞ്ഞ മാർച്ച് മാസം മുതൽ കേരളത്തിലെ ടൂറിസം മേഖല സ്തംഭനാവസ്ഥയിൽ തുടരുകയാണ്. പിന്നീട് മറ്റ് പല മേഖലകൾക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചെങ്കിലും ടൂറിസം മേഖലയ്ക്ക് ഇത്തരം ഇളവുകളൊന്നും നൽകിയിട്ടില്ല. കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ ടൂറിസം മേഖലക്ക് സംസ്ഥാന സർക്കാർ 445 കോടി രൂപ അനുവദിച്ചത് ഈ മേഖലക്ക് വലിയ ആശ്വാസമായിരുന്നു. ഇപ്പോൾ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും ടൂറിസം മേഖലക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. രാജസ്ഥാൻ സർക്കാർ ടൂറിസം മേഖലയുടെ പ്രവർത്തനത്തിനായി വിപുലമായ സുരക്ഷാ-ശുചിത്വ മാർഗനിർദേശങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി. ടൂറിസം സീസൺ അടുത്ത മാസം ആരംഭിക്കാനിരിക്കെ ടൂറിസം മേഖലയിൽ അൺലോക്കിംഗ് നടപടികൾ ഉണ്ടാകേണ്ടത് ഈ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പതിനായിരങ്ങളുടെ ഉപജീവനത്തിനും കേരള ടൂറിസത്തിന്റെ അതിജീവനത്തിനും അതിപ്രധാനമാണ്. സർക്കാർ ഏർപ്പെടുത്തുന്ന എല്ലാ സുരക്ഷാ മുൻകരുതലുകളും മാർഗനിർദേശങ്ങളും പ്രോട്ടോകോളുകളും പാലിച്ച് ടൂറിസം മേഖലയിലെ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ ഈ മേഖലയിലെ സംരംഭകർ പ്രതിജ്ഞാബദ്ധരാണെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ടൂറിസം കമ്മിറ്റി കൺവീനർ യൂ സി റിയാസ് ടൂറിസം മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അയച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

from money rss https://bit.ly/3m9Y5bj
via IFTTT