121

Powered By Blogger

Sunday, 12 April 2020

എച്ച്.ഡി.എഫ്.സി.യുടെ 1.75 കോടി ഓഹരികൾ ചൈനീസ് കേന്ദ്ര ബാങ്ക് സ്വന്തമാക്കി

കൊറോണ വൈറസ് വ്യാപനത്തിനിടെ ചൈനയുടെ കേന്ദ്ര ബാങ്കായ 'പീപ്പിൾസ് ബാങ്ക് ഓഫ് ചൈന' ഇന്ത്യയിലെ ഏറ്റവും വലിയ ഭവനവായ്പാ സ്ഥാപനമായ 'എച്ച്.ഡി.എഫ്.സി. ലിമിറ്റഡി'ന്റെ ഏതാണ്ട് 1.75 കോടി ഓഹരികൾ സ്വന്തമാക്കി. എച്ച്.ഡി.എഫ്.സി.യുടെ മൊത്തം ഓഹരിയുടെ 1.01 ശതമാനം വരുമിത്. 2020 ജനുവരിക്കും മാർച്ചിനും ഇടയിലാണ് ഇടപാടുകൾ എന്നാണ് സൂചന. എച്ച്.ഡി.എഫ്.സി.യുടെ ഓഹരി വില 41 ശതമാനം ഇടിഞ്ഞ സമയത്താണ് ഈ ഏറ്റെടുക്കൽ. ജനുവരി 14-ന് 2,499.65 രൂപയിലെത്തി ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു എച്ച്.ഡി.എഫ്.സി.യുടെ ഓഹരിവില. എന്നാൽ, കൊറോണ ആശങ്കയിൽ സെൻസെക്സ് തകർന്നപ്പോൾ എച്ച്.ഡി.എഫ്.സി.യുടെ വില അതിനേക്കാൾ വേഗത്തിൽ ഇടിയുകയായിരുന്നു. കഴിഞ്ഞയാഴ്ച 1,701.95 രൂപ നിലവാരത്തിലായിരുന്നു ക്ലോസിങ്. അതേസമയം, 2019 മാർച്ച് പാദം മുതൽതന്നെ പീപ്പിൾസ് ബാങ്ക്, എച്ച്.ഡി. എഫ്.സി.യിൽ പങ്കാളിയാണെന്ന് എച്ച്.ഡി.എഫ്.സി.യുടെ വൈസ് ചെയർമാൻ വൈസ് ചെയർമാൻ കേകി മിസ്ത്രി പറഞ്ഞു. ഓഹരിപങ്കാളിത്തം ഒരു ശതമാനത്തിന് മുകളിലെത്തിയതിനാൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ ഇപ്പോൾ അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

from money rss https://bit.ly/3a67dqa
via IFTTT