121

Powered By Blogger

Sunday, 14 June 2020

ഐഡിയയില്‍നിന്ന് 103 കോടി ലഭിച്ചു; ഫ്രാങ്ക്‌ളിനിലെ നിക്ഷേപകര്‍ക്ക് ഭാഗികമായി പണംലഭിക്കും

വോഡാഫോൺ ഐഡിയ ലിമിറ്റഡിൽനിന്ന് ഫ്രാങ്ക്ളിൻ ടെംപിൾട്ടണ് കടപ്പത്രങ്ങളുടെ പലിശയായി 103 കോടി രൂപ ലഭിച്ചു. ഈതുക നിക്ഷേകർക്ക് ഉടനെകൈമാറും. വോഡാഫോൺ ഐഡിയയിൽനിന്ന് പലിശ ലഭിക്കാതായതോടെ എഎംസി അതിന്റെ മൂല്യം പൂജ്യമാക്കി സെഗ്രിഗേറ്റഡ് പോർട്ട്ഫോളിയോയിലേയ്ക്ക് മാറ്റിയിരുന്നു. പുതിയ പോർട്ട്ഫോളിയോയായി നിക്ഷേപത്തിന് ആനുപാതികമായി യുണിറ്റുകളും അനുവദിച്ചിരുന്നു. ഇതോടെ പ്രത്യേകംതരംതരിച്ച യൂണറ്റുകളുടെ മൂല്യം പൂജ്യത്തിൽനിന്ന് ഒരുരൂപവരെ ഉയരും. ജൂൺ 17ഓടുകൂടിയായിരിക്കും ഈ ഫണ്ടുകളിലെ നിക്ഷേപകർക്ക് പണംകൈമാറുക. ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട് ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഷോർട്ട് ടേം ഇൻകം പ്ലാൻ, ഫ്രങ്ക്ളിൻ ഇന്ത്യ ക്രഡിറ്റ് റിസ്ക് ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഡൈനാമിക് ആക്യുറൽ ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ട് എന്നിവയാണ് വൊഡാഫോൺ ഐഡയയിൽ നിക്ഷേപംനടത്തിയിട്ടുള്ളത്. 2000 കോടി രൂപയാണ് ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ട് വോഡാഫോൺ ഐഡിയയിൽ നിക്ഷേപിച്ചിട്ടുള്ളത്. Franklin Templeton MF receives interest of Rs 103 crore from Vodafone Idea

from money rss https://bit.ly/3e2hbvP
via IFTTT