121

Powered By Blogger

Sunday, 14 June 2020

ഒമ്പതാമത്തെ ദിവസവുംകൂട്ടി: ഇതോടെ പെട്രോളിന് 5 രൂപയും ഡീസലിന് 4.87 രൂപയും വര്‍ധിച്ചു

തുടർച്ചയായി ഒമ്പതാമത്തെ ദിവസവും രാജ്യത്തൊട്ടാകെ പെട്രൊളിന്റെയും ഡീസലിന്റെയും വിലവർധിപ്പിച്ചു. ഇതോടെ പെട്രോളിന് 5 രൂപയും ഡീസലിന് 4.87 രൂപയുമാണ് മൊത്തംവർധിച്ചത്. തിങ്കളാഴ്ച പെട്രോളിന് 48 പൈസയും ഡീസലിന് 59 പൈസയുമാണ് കൂട്ടിയത്. ഡൽഹിയിലെ വില പെട്രോൾ ലിറ്ററിന് 76.26 രൂപയും ഡീസലിന് 75.78 രൂപയുമായി. 2017 ജൂണിൽ ദിനംപ്രതി വില പരിഷ്കരിക്കാൻ തുടങ്ങിയശേഷം ഒരൊറ്റദിവസം ഏറ്റവും വിലകൂടിയത് കഴിഞ്ഞ ദിവസമായിരുന്നു. ഞായറാഴ്ച പെട്രോളിന് 62 പൈസയും ഡീസലിന് 64 പൈസയുമാണ് കൂട്ടിയത്. 82 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വിലകൂട്ടാൻ തുടങ്ങിയത്. ഏപ്രിലിൽ അസംസ്കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും ഇവിടെ വില മാറിയിരുന്നില്ല. മേയ് ആറിന് റോഡ് സെസും എക്സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വർധിപ്പിച്ചു. Record 9-day hike in petrol prices; up by Rs 5

from money rss https://bit.ly/3e3n2AJ
via IFTTT