121

Powered By Blogger

Tuesday, 2 June 2020

വ്യാജസന്ദേശങ്ങളിൽ ജാഗ്രത വേണമെന്ന് റിസർവ് ബാങ്ക്

മുംബൈ:റിസർവ് ബാങ്കിൻറെ പേരിൽ ഇ- മെയിലിലും എസ്.എം.എസ്. മുഖേനയും എത്തുന്ന തട്ടിപ്പുസന്ദേശങ്ങളിൽ ജാഗ്രതവേണമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. റിസർവ് ബാങ്കിൻറെ ഇമെയിലുകളെ അനുകരിച്ച് സാന്പത്തികത്തട്ടിപ്പു ലക്ഷ്യമിട്ടാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. ആർ.ബി.ഐ., റിസർവ് ബാങ്ക് പേമെൻറ് തുടങ്ങിയ വാക്കുകൾ ഉൾപ്പെടുത്തിയാകാം ഇ-മെയിൽ വിലാസങ്ങൾ സൃഷ്ടിച്ചിട്ടുണ്ടാവുക. rbi.org.in എന്ന ഡൊമെയ്നിൽ മാത്രമായിരിക്കും റിസർവ് ബാങ്ക് ഇ-മെയിൽ സന്ദേശങ്ങൾ ഉണ്ടാവുക. ഉദ്യോഗസ്ഥരുടെ പേരിനൊപ്പം ഈ ഡൊമെയ്ൻകൂടി ഉൾപ്പെടുത്തിയിട്ടുണ്ടാകും. സാധാരണക്കാർക്ക് നേരിട്ട് റിസർവ് ബാങ്ക് ഇ-മെയിൽ അയക്കാറില്ല. അതുകൊണ്ടുതന്നെ പൊതുജനവും സാന്പത്തികസ്ഥാപനങ്ങളും ഇത്തരം ഇ-മെയിലുകൾ ലഭിച്ചാൽ ജാഗ്രതയോടെ മാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂ എന്ന് ആർ.ബി.ഐ. പത്രക്കുറിപ്പിൽ അറിയിച്ചു.

from money rss https://bit.ly/376AZvr
via IFTTT